Thursday, June 2, 2011

സത്യത്തെ ഭയക്കുന്നതാണോ അംഗീകരിക്കുന്നതാണോ യുക്തി?

ജബ്ബാര്‍ മാഷിന്‍റെ
അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍? എന്ന പോസ്റ്റില്‍ പാര്‍ത്ഥന്‍ എന്ന സുഹൃത്തിന്‌ ഞാന്‍ കൊടുത്ത മറുപടി ഡിലീറ്റ്‌ ചെയ്തതിനെ ഞാന്‍ ഒരു പോസ്റ്റായി താഴെ കൊടുക്കുന്നു.

ആ പോസ്റ്റില്‍ വിഷയത്തില്‍ നിന്നും മാറിയാണ്‌ പാര്‍ത്ഥന്‍ ചോദിച്ചതെങ്കിലും, ആ ചോദ്യങ്ങള്‍ ജബാര്‍ മാഷ്‌ ഡിലീറ്റ്‌ ചെയ്യാന്‍ ശ്രമിക്കാതെ അതിന്‌ ഞാന്‍ കൊടുത്ത മറുപടി ഡിലീറ്റ്‌ ചെയ്തത്‌ എന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല. വായനക്കാര്‍ക്ക്‌ ആ ചോദ്യവും എന്‍റെ ഉത്തരവും ചുവടെ വായിക്കാം.

ആദ്യം പാര്‍ത്ഥന്‍റെ ചോദ്യം

Muhammed Nawaz: [ബിംബാരാധനകളും ബഹുദൈവാരാധനകളും ഒക്കെ മനുഷ്യര് പിന്നീട് ഹൈന്ദവ ദര്ശനങ്ങളില് കടത്തിക്കൂട്ടിയതാണ്.]

പാര്‍ത്ഥന്‍: നിങ്ങൾ ഏതു രാജ്യത്തെ ഹൈന്ദവദർശനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത് എന്നുള്ള കാര്യത്തിൽ പോലും സംശയമുണ്ട്. മനുഷ്യന്റെ കൈകടത്തലുകളില്ലാത്ത ഏത് ഹൈന്ദവ ഗ്രന്ഥമാണ് നിങ്ങളുടെ പക്കൽ ഉള്ളത്. ഇസ്ലാമിക അധിനിവേശക്കാരും കൊള്ളക്കാരും തീവെച്ചു നശിപ്പിച്ചിട്ടും നശിക്കാതെയും ചിതലരിക്കാതെയും കിടക്കുന്ന ഗ്രന്ഥങ്ങൾ ഇപ്പോഴും നിലനില്ക്കുന്നതുതന്നെ ആ ദർശനത്തിന്റെ മഹത്വമാണ്.

ഇവിടെ കമന്റുന്ന ഇസ്ലാമിക ചിന്തകരുടെ ഏകദൈവ വിശ്വാസം അല്ല വൈദിക-അദ്ദ്വൈത ദർശനങ്ങളിൽ ഉള്ളത് എന്നു പറഞ്ഞാൽ അത് എന്തുകൊണ്ടാണെന്നെങ്കിലും ചിന്തിക്കാനുള്ള ധർമ്മബോധം ഇല്ലാത്തവരോട് എന്തു പറയാൻ. ഋഗ്വേദത്തിൽതന്നെ ബഹുദൈവ ആരാധനയും പ്രതീകാരാധനയും ഉണ്ടായിരുന്നു. അതും കൈകടത്തലുകളാണെന്നായിരിക്കും നിങ്ങളുടെ ഭാഷ്യം. അതുകൊണ്ടൊന്നും ഈ കഥ തീരില്ല. ബിംബം എന്ന പ്രതീങ്ങളിൽ വിശ്വസിക്കാത്ത ഏതു സമൂഹമാണ് ഇന്നുള്ളത്. സർവ്വവ്യാപിയും സർവ്വജ്ഞനുമായ ദൈവത്തിനെ പ്രാർത്ഥിക്കാൻ എപ്പോഴും ഒരേ ദിശയിൽ തന്നെയാവണം എന്നതുതന്നെ അന്ധവിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന തലമാണ്. കഅബ ദൈവത്തിന്റെ ഭൂമിയിലെ വസതിയാനെന്നു വിശ്വസിക്കൂന്നതിലും ആരും ഒരു ബിംബം കാണുന്നില്ല. ചെകുത്താൻ ഉണ്ടെന്നും അതിനെ കല്ലെറിയണമെന്നതും പ്രത്യക്ഷമായ അന്ധവിശ്വാസം തന്നെ. ഇങ്ങനെയുള്ളവരാണ് ഹൈന്ദവ ബിംബാരാധനയെ അവഹേളിക്കുന്നത്.

ഒരു വസ്തുവിനെയോ അനുഭവത്തെയോ വിശദീകരിക്കണമെങ്കിൽ പ്രതീകങ്ങളെ സ്വീകരിച്ചേ മതിയാവുള്ളൂ. താങ്കളോട് ഒരു കാര്യം ചോദിച്ചോട്ടെ. ‘കറുപ്പ്’ താങ്കൾ എങ്ങനെ വിശദമാക്കും. പോട്ടെ ഒരു സുഗന്ധം അനുഭവിക്കുന്നു. അത് ഏത് ഗന്ധമായിരുന്നു എന്ന് എങ്ങിനെ വിശദീകരിക്കും. ഒരു മറുപടി പ്രതീക്ഷിക്കുന്നു.

ഹൈന്ദവ ദർശനങ്ങളിലെ പ്രതീകങ്ങൾ പ്രപഞ്ചത്തിന്റെ ആദിമസത്യത്തെ കണ്ടെത്തി അതിന്റെ പ്രാധിനിത്യം വഹിക്കുന്ന രൂപങ്ങളാണ്. പദങ്ങൾക്കൊണ്ട് നിർമ്മിച്ച ബിംബങ്ങളും, ശ്ലോകങ്ങളും അതുകൊണ്ട് നിർമ്മിച്ച പ്രതീകങ്ങളും, പ്രതീകങ്ങൾക്ക് അവയവങ്ങൾ നൽകുന്ന രീതിയിലുള്ള ഒരു ബിംബസങ്കൽപ്പവും ലോകത്തൊരിടത്തും കാണില്ല. മറ്റുള്ള ദർശനങ്ങൾ ഏതിങ്കിലും വ്യക്തികളോ വ്യക്തികളുടെ പ്രതീകമായി ഒരു കാളയോ ഒക്കെയായിരിക്കും ബിംബമാക്കുക. അതുകൊണ്ടാണ് പിന്നീടു വന്ന പ്രവാചകന്മാർക്ക് അത്തരം ബിംബങ്ങളെ എടുത്തു കളയേണ്ടി വന്നത്.

ഇനി ജബ്ബാര്‍ മാഷ്‌ ഡിലീറ്റിയ ഞാന്‍ കൊടുത്ത ഉത്തരങ്ങളിലേയ്ക്ക്‌

[നിങ്ങൾ ഏതു രാജ്യത്തെ ഹൈന്ദവദർശനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത് എന്നുള്ള കാര്യത്തിൽ പോലും സംശയമുണ്ട്. മനുഷ്യന്റെ കൈകടത്തലുകളില്ലാത്ത ഏത് ഹൈന്ദവ ഗ്രന്ഥമാണ് നിങ്ങളുടെ പക്കൽ ഉള്ളത്. ]

ഞാന് പറഞ്ഞത് നമ്മുടെ പക്കലുള്ള, ഇന്ന് നിലവിലുള്ള, ഹൈന്ദവ ദര്ശ നങ്ങളില് ദൈവീകമായ ഏകദൈവ സിദ്ധാന്തവും, അതോടൊപ്പം പിന്നീട് കടത്തിക്കൂട്ടിയ മാനുഷികവും പൈശാചികവുമായ ബഹുദൈവ-വിഗ്രഹാരാധനകളും നിലനില്ക്കുന്നു എന്നാണ്.

ഇല്ലെങ്കില് പറയൂ, എങ്ങനെ ഈ വലിയ വൈരുദ്ധ്യം ഹൈന്ദവ ദര്ശനങ്ങളില് കടന്നു കൂടി?

ഇത് മനസ്സിലാക്കാന് വലിയ ധര്മ്മബോധമോ, ബുദ്ധിയോ ഒന്നും വേണ്ട, അല്പം സാമാന്യ ബുദ്ധി മാത്രം മതി.

ഇനി ബഹുദൈവ-വിഗ്രഹ ആരാധനകള് ദൈവീകവും അതില് മനുഷ്യര് ദൈവീകമല്ലാത്ത ഏകദൈവ സിദ്ധാന്തമാണ് കടത്തിക്കൂട്ടിയത് എന്ന് വല്ല വാദവുമുണ്ടോ?

[ഇസ്ലാമിക അധിനിവേശക്കാരും കൊള്ളക്കാരും തീവെച്ചു നശിപ്പിച്ചിട്ടും നശിക്കാതെയും ചിതലരിക്കാതെയും കിടക്കുന്ന ഗ്രന്ഥങ്ങൾ ഇപ്പോഴും നിലനില്ക്കുന്നതുതന്നെ ആ ദർശനത്തിന്റെ മഹത്വമാണ്. ]

അത്തരം ചെയ്തികള് ചെയ്ത ഭരണാധികള്ക്ക് യഥാര്ത്ഥ ഇസ്ളാം എന്തെന്ന് അറിയില്ല. അവര് ദൈവത്തിന്റെ മുന്നില് കുറ്റക്കാര് തന്നെയാണ്. ഇസ്ളാമിലെ നാല് ഭാര്യമാര് (കഠിനമായ വ്യവസ്ഥകളുണ്ട് - പാലിക്കാന് കഴിഞ്ഞില്ലെങ്കില് ഒന്ന് മാത്രം) എന്ന നിയമത്തെ പൊളിച്ച് കൊണ്ട് അനേകം രജപുത്ര സ്ത്രീകളെ വിവാഹം ചെയ്തും, "ദീന് ഇലാഹി" എന്ന പുതിയ മതം രൂപീകരിച്ചും ഇസ്ളാമിനെ പൊളിച്ചുതകര്ത്തചുരുക്കം ചില മുഗള് ഭരണാധികാരികളുടെ കൊള്ളരുതായ്മകളെ ഇസ്ളാമികമെന്ന് തെറ്റിദ്ധരിപ്പിക്കരുത്.

[ബിംബം എന്ന പ്രതീകങ്ങളിൽ വിശ്വസിക്കാത്ത ഏതു സമൂഹമാണ് ഇന്നുള്ളത്. ]

പ്രതീകങ്ങളെ ആദരിക്കുന്നത് അന്ധവിശ്വാസമോ തെറ്റോ അല്ല. എന്നാല് അവയെ ആരാധിക്കരുത് തെറ്റും അന്ധവിശ്വാസവുമാകുന്നു. മനുഷ്യന്റെ റോള് മോഡല് സമൂഹം എന്ത് ചെയ്യുന്നു എന്നത് നോക്കിയല്ല. ദൈവത്തിന്റെ അവതാരങ്ങളും ദൂതന്മാരും എന്ത് റോള് മോഡലാണ് കാട്ടിത്തന്നുവോ അതാകണം നമ്മുടെയും റോള് മോഡല്.

[സർവ്വവ്യാപിയും സർവ്വജ്ഞനുമായ ദൈവത്തിനെ പ്രാർത്ഥിക്കാൻ എപ്പോഴും ഒരേ ദിശയിൽ തന്നെയാവണം എന്നതുതന്നെ അന്ധവിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന തലമാണ്. ]

അദ്ധ്യാപകന് കുട്ടികളെ ഒരേ ദിശയില് ഇരുത്തി പഠിപ്പിക്കുന്നത് കുട്ടികള്ക്ക് എളുപ്പം കാര്യങ്ങള് മനസ്സിലാക്കാനാണ്. പല ദിശയില് ഇരുത്തി കുട്ടികളെ പഠിപ്പിക്കാന് അദ്ധ്യാപന് കഴിയും, പക്ഷെ അത് കുട്ടികള്ക്ക് ആശയക്കുഴപ്പവും പ്രശ്നവുമുണ്ടാക്കും. ഇതിനെ അന്ധവിശ്വാസമെന്ന് പറയാന് പറ്റില്ല. ഇതേ Concept തന്നെയാണ് ദൈവത്തിനെ ആരാധിക്കുമ്പോള് എല്ലാവരും ഒരേ ദിശയില് തന്നെയാവണം എന്ന് പറയുന്നതിലും പ്രകടമാകുന്നത്.

[കഅബ ദൈവത്തിന്റെ ഭൂമിയിലെ വസതിയാനെന്നു വിശ്വസിക്കൂന്നതിലും ആരും ഒരു ബിംബം കാണുന്നില്ല. ചെകുത്താൻ ഉണ്ടെന്നും അതിനെ കല്ലെറിയണമെന്നതും പ്രത്യക്ഷമായ അന്ധവിശ്വാസം തന്നെ.]

കഅബയ്ക്ക് അകത്താണ് അല്ലാഹു താമസിക്കുന്നത് എന്ന് ഒരു മുസ്ളിമും വിശ്വസിക്കുന്നില്ല. ഹജ്ജിന്റെ വേളയില് ചെകുത്താന്റെ പ്രതീകത്തില് കല്ലെറിയുന്നതും, സഫാ മര്‍വാ കുന്നുകള്ക്കിടയില് നടക്കുന്നതും ഓടുന്നതുമൊക്കെ മുമ്പ് നടന്ന സംഭവത്തിന്റെ ഓര്മ്മ പുതുക്കലും ആഘോഷിക്കലും മാത്രമാണ്. ഇത് അന്ധവിശ്വാസമാണെങ്കില് ഇതുപോലെ ഓര്മ്മ പുതുക്കി ആഘോഷിക്കുന്ന എല്ലാ കാര്യങ്ങളെയും അന്ധവിശ്വാസമാണെന്ന് പറയേണ്ടിവരും.

[ഇങ്ങനെയുള്ളവരാണ് ഹൈന്ദവ ബിംബാരാധനയെ അവഹേളിക്കുന്നത്. ]

ഇസ്ളാം ഒരിക്കലും ഹൈന്ദവ ബിംബാരാധനകളെയും ത്രികേയത്വങ്ങളെയും അവഹേളിക്കാനോ നിന്ദിക്കാനോ പറയുന്നില്ല. എന്നാല് ഇതൊക്കെ മനുഷ്യനിര്മ്മിതവും, പൈശാചികവും ആണെന്നും, അതുകൊണ്ട് ഇതൊക്കെ കൈവെടിഞ്ഞ് ഏകദൈവവിശ്വാസത്തിലേയ്ക്ക് മടങ്ങണമെന്നും താക്കീത് നല്കുകയും ചെയ്യുന്നുണ്ട്. ഈ സത്യം അംഗീകരിക്കുന്നവര്ക്ക് പ്രതിഫലവും (സ്വര്ഗ്ഗം ) നിഷേധിക്കുന്നവര്ക്ക് ശിക്ഷയും (നരകം) ഉണ്ട്. ഇസ്ളാം ആരെയും നിര്ബന്ധിക്കുന്നില്ല, ഇഷ്ടമുള്ളവര്ക്ക് ഇഷ്ടമുള്ളത് സ്വീകരിച്ച് കൊണ്ട് വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം.

ഏകദൈവ വിശ്വാസം തെറ്റാണെന്നോ പൈശാചികമാണെന്നോ, പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നോ തെളിയിക്കാന് ഒരു മതങ്ങള്ക്കും ഒരുകാലത്തും സാധ്യമേയല്ലെങ്കില് അതിനെ നാം അംഗീകരിച്ച് വിശ്വസിക്കുന്നതല്ലേ യുക്തി!

27 comments:

പാര്‍ത്ഥന്‍ said...

@ Nawaz:

ജബ്ബാർ മാഷിന്റെ പോസ്റ്റിൽ നിന്നും ഇങ്ങോട്ട് മാറ്റിയത് നന്നായി. താങ്കളുടെ കമന്റ് മാഷല്ല ഡിലറ്റുന്നത്. എന്റെയും ഇതിനു മുമ്പ് കാണാതിരുന്നിട്ടുണ്ട്.
-----------------------------
എന്റെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം തരാതെ മറുചോദ്യം ചൊദിക്കുന്ന രീതിയിലാണെങ്കിൽ ഇത് എവിടെയും എത്തില്ല. അതുകൊണ്ട് എന്റെ കമന്റുകൾ വായിച്ച് ഓരോന്നും വിട്ടുകളയാതെ ഉത്തരം എഴുതുക.
----------------------------
Nawaz വീണ്ടും ചോദിക്കുന്നു:

[എങ്ങനെ ഈ വലിയ വൈരുദ്ധ്യം ഹൈന്ദവ ദര്‍ശനങ്ങളില്‍ കടന്നു കൂടി? ]

ഈ ലോകത്ത് വൈരുദ്ധ്യാത്മകമല്ലാത്ത എന്താണുള്ളത്. ചുമ്മാ ഒരു കാര്യം ചോദിച്ചോട്ടെ. താങ്കൾക്ക് വിശക്കാറുണ്ടോ? അത് ഇസ്ലാം വിശപ്പാണോ ഹിന്ദു വിശപ്പാണോ? മലയാളി വിശപ്പാണോ അതോ അറബി വിശപ്പാണോ? താങ്കൾക്ക് വിരോധമുണ്ടെങ്കിൽ തന്നെയും വിശപ്പ് ഒന്നേയുള്ളൂ എന്നുതന്നെ പറയാം. വിശപ്പിന് ഭക്ഷണം കഴിക്കണം. ഭക്ഷണം കഴിച്ചാൽ വിശപ്പ് മാറും. ലോകത്ത് എല്ലാവർക്കും ഒരുപോലെയുള്ള വിശപ്പ് മാറാൻ ഒരേ തരത്തിലുള്ള കഞ്ഞി കുടിച്ചാൽ പോരെ. എന്തിനാ ഇത്രയധികം ഭക്ഷണസാധനങ്ങൾ ലോകത്ത് ഉണ്ടാക്കുന്നത് ? പക്ഷെ ലോകത്തിലുള്ള ആളുകൾക്കെല്ലാം ഓരോരുത്തർക്കും ആത്മസംതൃപ്തി നൽകുന്ന വിവിധതരം ഭക്ഷണം കഴിക്കാ‍നാണ് താല്പര്യം. അപ്പോൾ കഞ്ഞി മാത്രം എന്ന ഏക ആഹാരമാണോ ശാസ്ത്രീയം അതൊ ബഹു ആഹാരമാണോ ശാസ്ത്രീയം. താങ്കൾ തന്നെ ചിന്തിക്കൂ. ചിന്തിക്കുന്നവർക്ക് അതിനുള്ള മറുപടി ലഭിക്കും. ചിന്തിക്കാത്തവർക്ക് തഥൈവ.


[ഇനി ബഹുദൈവ-വിഗ്രഹ ആരാധനകള്‍ ദൈവീകവും അതില്‍ മനുഷ്യര്‍ ദൈവീകമല്ലാത്ത ഏകദൈവ സിദ്ധാന്തമാണ്‌ കടത്തിക്കൂട്ടിയത്‌ എന്ന്‌ വല്ല വാദവുമുണ്ടോ?]

ഏകദൈവവും, ബഹുദൈവവും എല്ലാം ദൈവീകം ആണെന്നുള്ള വിശാലമായ ചിന്ത ഉണ്ടെങ്കിൽ ഇതൊന്നും ഒരു പ്രശ്നമേയല്ല.

[ഇസ്ളാമിനെ പൊളിച്ചുതകര്‍ത്ത ചുരുക്കം ചില മുഗള്‍ ഭരണാധികാരികള്‍ ചെയ്തത്‌ ഇസ്ളാമികമെന്ന്‌ തെറ്റിദ്ധരിപ്പിക്കരുത്‌.]

മുകുളന്മാർ ഇസ്ലാമല്ല എന്നു പറഞ്ഞ നിലക്ക് ഒന്നു ചോദിച്ചോട്ടെ. ബാബർ ആദ്യമായി ഇന്ദ്രപ്രസ്ഥം പിടിച്ചെടുത്ത് അവിടെയുള്ള അമ്പലങ്ങൾ പൊളിച്ച് പള്ളിപണിഞ്ഞതും അനിസ്ലാമികമായി കണക്കാക്കാലോ, അല്ലെ.

നിങ്ങളുടെ അഭിപ്രാ‍യത്തിൽ മുകുളന്മാരും, വഹാബികളും, തടിയന്റവിട നസീറും, ബിൻലാദനും ഒന്നും ഇസ്ലാമല്ല. അപ്പോൾ ആരാണ് യഥാർത്ഥ ഇസ്ലാം എന്നു മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടനുഭവപ്പെടുന്നു.


[പല ദിശയില്‍ ഇരുത്തി കുട്ടികളെ പഠിപ്പിക്കാന്‍ അദ്ധ്യാപന്‌ കഴിയും, പക്ഷെ അത്‌ കുട്ടികള്‍ക്ക്‌ ആശയക്കുഴപ്പവും പ്രശ്നവുമുണ്ടാക്കും. ]

കുട്ടികൾക്ക് എപ്പോഴും ഒരേ ദിശയിൽ ഇരുന്ന പഠിക്കാനാണ് കൂടുതൽ താല്പര്യം എന്നുള്ളതുതന്നെ തെറ്റായ ചിന്തയാണ്. കുട്ടികൾ ഒന്നു തിരിഞ്ഞാൽ ശാസിക്കുന്നതും ശിക്ഷിക്കുന്നതും അദ്ധ്യാപകന്റെ ആത്മവിശ്വാസമില്ലായ്മയെ സൂചിപ്പിക്കുന്നു. സർവ്വശക്തനായ ദൈവത്തിന് ഒരു നഴ്സറി ടീച്ചറുടെ പോലും ആഞ്ജാശക്തിയില്ല എന്നു പറയുന്നതുതന്നെ ആ സർവ്വശക്തന്റെ പരിമിതിയെ വെളിവാക്കുന്നു.

[ഈ സത്യം അംഗീകരിക്കുന്നവര്‍ക്ക്‌ പ്രതിഫലവും (സ്വര്‍ഗ്ഗം) നിഷേധിക്കുന്നവര്‍ക്ക്‌ ശിക്ഷയും (നരകം) ഉണ്ട്‌.]

ഈ അന്ധവിശ്വാസമാണ് ആദ്യം മാറ്റേണ്ടത്. അത്രക്കൊന്നും ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്തവർക്ക് അവന്റെ ലോകം കുണ്ടംകുഴി തന്നെ.

പാര്‍ത്ഥന്‍ said...

രണ്ടു പ്രാവശ്യം ഇവിടെ കമന്റിട്ടു. ഇവിടെയും കാണാതാവുന്നു.

തലക്കെട്ട് തന്നെ യുക്തിഭദ്രമല്ല.
ചിന്തിച്ചു നോക്കൂ.

Muhammad Nawaz said...

Dear Parthan, your comments were moved into spam box. Now i am releasing all the comments you posted here. I will reply to your comments as soon as possible. Sorry for the short delay.

Muhammad Nawaz said...

പാര്‍ത്ഥന്‍, ജോലിത്തിരക്കിനാല്‍ അല്‍പം വൈകിയതില്‍ ക്ഷമിക്കുമല്ലോ!

[ഈ ലോകത്ത് വൈരുദ്ധ്യാത്മകമല്ലാത്ത എന്താണുള്ളത്]

താങ്കള്‍ വിശപ്പിനെ കുറിച്ച്‌ സൂചിപ്പിച്ച ഉദാഹരണത്തില്‍ വൈരുദ്ധ്യമില്ല പാര്‍ത്ഥാ. അതില്‍ വൈവിധ്യങ്ങളാണുള്ളത്‌. കാരണം വിശപ്പ്‌ മാറ്റാന്‍ നമ്മുടെ വയറ്റില്‍ ദഹിക്കുന്ന തരത്തിലുള്ള ആഹാരങ്ങള്‍ നാം കഴിക്കുന്നു എന്നതല്ലേ സത്യം. താങ്കള്‍ വിവരിച്ച വൈവിധ്യങ്ങളായ ആഹാരങ്ങള്‍ ഒരിക്കലും വൈരുദ്ധ്യങ്ങളാകുന്നില്ല. വിശപ്പ്‌ മാറാന്‍ തടിക്കഷ്ണമാണ്‌ നല്ലതെന്ന്‌ ഒരുവന്‍ പറഞ്ഞാല്‍ അതാണ്‌ വൈരുദ്ധ്യം, അത്‌ ദഹിക്കുന്നതല്ല എന്നതാണ്‌ കാരണം. താങ്കള്‍ വൈവിധ്യത്തെ വൈരുദ്ധ്യമെന്ന്‌ തെറ്റിദ്ധരിച്ചെന്ന്‌ തോന്നുന്നു.

[[[ഏകദൈവവും, ബഹുദൈവവും എല്ലാം ദൈവീകം ആണെന്നുള്ള വിശാലമായ ചിന്ത ഉണ്ടെങ്കിൽ ഇതൊന്നും ഒരു പ്രശ്നമേയല്ല. ]]]

ഋഗ്വേദം 5:1:81 ഏകമേബ ദ്വിതീയം ബ്രഹ്മ: സ്വ അംഗ്ബിനാ നസ്തി പൂജയതെ {ബ്രഹ്മം ഏകനാകുന്നു, അവന് പകരം മറ്റാരുമില്ല. അവനൊഴികെ മറ്റൊരു ആരാധ്യനുമില്ല.} എന്ന് വളരെ വ്യക്തമായി പറയുമ്പോള്‍ ഏകദൈവവും, ബഹുദൈവവും എല്ലാം ദൈവീകം ആണെന്നുള്ള വിശാലമായ ചിന്ത പ്രശ്നം തന്നെയല്ലേ!

ഒരു കുട്ടി അമ്മയോട്‌, നമ്മുടെ ഈ വീടിന്‍റെ ഉടമ ആരാണെന്ന്‌ ചോദിച്ചാല്‍ മോന്‍റെ അച്ഛനാണെന്ന്‌ പറയുന്നതിന്‌ പകരം, മോന്‍റെ അച്ഛനും കൂടെ ഈ പരിസരത്തുള്ള മറ്റ്‌ അച്ഛന്‍മാരുമാണെന്ന്‌ പറയുന്ന പോലത്തെ പ്രശ്നം.

[[[മുകുളന്മാർ ഇസ്ലാമല്ല എന്നു പറഞ്ഞ നിലക്ക് ഒന്നു ചോദിച്ചോട്ടെ. ബാബർ ആദ്യമായി ഇന്ദ്രപ്രസ്ഥം പിടിച്ചെടുത്ത് അവിടെയുള്ള അമ്പലങ്ങൾ പൊളിച്ച് പള്ളിപണിഞ്ഞതും അനിസ്ലാമികമായി കണക്കാക്കാലോ, അല്ലെ.]]]

മുഗളന്‍മാരില്‍ ചിലര്‍ അനിസ്ളാമികം ചെയ്തിട്ടുണ്ട്‌ എന്നാണ്‌ ഞാന്‍ പറഞ്ഞത്‌! എല്ലാ മുഗളന്‍മാരുമല്ല. ബാബര്‍ അമ്പലം പൊളിച്ചെന്ന്‌ പറയുന്നത്‌ ഇതു വരെ തെളിയിക്കപ്പെടാത്ത വെറും ആരോപണം മാത്രമാണ്‌. ഇനി അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത്‌ തെറ്റും അനിസ്ളാമികവും തന്നെയാണ്‌.

[[[നിങ്ങളുടെ അഭിപ്രായത്തിൽ മുകുളന്മാരും, വഹാബികളും, തടിയന്റവിട നസീറും, ബിൻലാദനും ഒന്നും ഇസ്ലാമല്ല. അപ്പോൾ ആരാണ് യഥാർത്ഥ ഇസ്ലാം എന്നു മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടനുഭവപ്പെടുന്നു.]]]

മുഗളന്‍മാര്‍ എന്നത്‌ ചില മുഗളന്‍മാര്‍ എന്ന് തിരുത്തണം. ഇവരൊക്കെ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ഇസ്ളാമികമല്ല എന്നാണ്‌ ഞാന്‍ പറഞ്ഞത്‌.

[[[ സർവ്വശക്തനായ ദൈവത്തിന് ഒരു നഴ്സറി ടീച്ചറുടെ പോലും ആഞ്ജാശക്തിയില്ല എന്നു പറയുന്നതുതന്നെ ആ സർവ്വശക്തന്റെ പരിമിതിയെ വെളിവാക്കുന്നു.]]]

അവതാരങ്ങളിലൂടെയും ദൈവ ദൂതന്‍മാര്‍ മുഖേനയും ശരിയും തെറ്റും ബോദ്ധ്യപ്പെടുത്തിക്കൊടുത്ത ഏകദൈവം മനുഷ്യര്‍ക്ക്‌ ശരിയും തെറ്റും തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്‌. ഇങ്ങനെ ശരിയും തെറ്റും ബോദ്ധ്യപ്പെടുത്താതെ, ശരിയും തെറ്റും തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കാതെ ഇരിക്കുമ്പോഴല്ലെ സര്‍വ്വശക്തന്‍ പരിമിതപ്പെടുന്നത്‌.

[[[ഈ സത്യം അംഗീകരിക്കുന്നവര്ക്ക് പ്രതിഫലവും (സ്വര്ഗ്ഗം) നിഷേധിക്കുന്നവര്ക്ക് ശിക്ഷയും (നരകം) ഉണ്ട്. ഈ അന്ധവിശ്വാസമാണ് ആദ്യം മാറ്റേണ്ടത്. അത്രക്കൊന്നും ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്തവർക്ക് അവന്റെ ലോകം കുണ്ടംകുഴി തന്നെ. ]]]

അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളോട്‌ നിങ്ങള്‍ ഫൈനല്‍ പരീക്ഷയില്‍ ജയിച്ചാല്‍ "തിളങ്ങുന്ന ഒരു ഭാവിയും" തോറ്റാല്‍ "പരാജയപ്പെടുന്ന ഭാവിയും" ഉണ്ടാകുമെന്ന്‌ പറഞ്ഞാല്‍ അത്‌ അന്ധവിശ്വാസമാകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗം - നരകം എന്ന ദൈവീക സത്യവും അന്ധവിശ്വാസമാകില്ല.

സുബൈദ said...

ഇ എ ജബ്ബാറിന്റെ ബ്ലോഗില്‍ നടന്നിരുന്ന ഒരു ചര്‍ച്ചയില്‍ ഒരു സുപ്രഭാദത്തില്‍ (അതോ സായംസന്ധ്യയിലോ) എന്റെ കമന്റുകള്‍ പരിപൂര്‍ണമായി ഡിലിറ്റ് ചെയ്യപ്പെട്ട അനുഭവം എനിക്കുണ്ട്.

ശേഷം ഞാന്‍ സ്വതന്ത്രമായി പോസ്റ്റിട്ട് ചര്‍ച്ച മുന്നേറുന്നു.

പാര്‍ത്ഥന്‍ said...

@ Mohammad Nawaz:

[താങ്കള്‍ വിശപ്പിനെ കുറിച്ച്‌ സൂചിപ്പിച്ച ഉദാഹരണത്തില്‍ വൈരുദ്ധ്യമില്ല പാര്ത്ഥാ. അതില്‍ വൈവിധ്യങ്ങളാണുള്ളത്‌.]

സുഹൃത്തെ, താങ്കൾ വൈരുദ്ധ്യം എന്ന വാക്ക് ഉപയോഗിച്ചതുകൊണ്ടു മാത്രമാണ് ഞാനും നിങ്ങൾക്ക് മനസ്സിലാവാൻ ആ വാക്കുതന്നെ ഉപയോഗിച്ചത്. ഇപ്പോൾ താങ്കൾ തന്നെ അതിനെ തരം തിരിക്കുന്നു. ഞാൻ വിശ്വസിക്കുന്ന ദർശനത്തിൽ ‘ഏകം സദ്വിപ്രാബഹുധാവദന്തി‘ എന്നു പറയുന്നതിൽ പോലും വൈരുദ്ധ്യങ്ങൾ ഉണ്ടെന്നു പറയുന്നില്ല. പല പേരുകളിൽ ആഹ്വാനം ചെയ്യപ്പെടുന്ന ഈ ദേവതകളെല്ലാം സത്യത്തിൽ ഒന്നു തന്നെയാണ്. ഇതിനെ വൈവിധ്യം എന്നു തന്നെയാണ് വ്യാഖ്യാനിക്കുന്നത്, വൈരുദ്ധ്യം എന്നല്ല. ‘ഈശാവാസ്യമിദം സർവ്വം’ എന്ന ഉപനിഷദ്വാക്യം, എല്ലാം ഈശരനിൽ ആവസിക്കുന്നു എന്നാണ് പറയുന്നത്. സൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠമായ വസ്തുവിൽ മുതൽ നികൃഷ്ടജീവികളിൽ വരെ ഈശ്വര സാന്നിദ്ധ്യം ഹൈന്ദവ ദർശനങ്ങളിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങൾക്ക് ഉൾക്കൊള്ളാനാവാ‍ത്ത (ചില) മുകൾ രാജാക്കന്മാരും, തടിയന്റവിട നസ്സിറും, ബിൻലാദനും എല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടിതന്നെയാകുന്നത്. അവിടെ വൈരുദ്ധ്യമോ വൈവിധ്യമോ ഓരോരുത്തരുടെ വിശ്വാസത്തിനനുസരിച്ച് വ്യാഖ്യാനിക്കാവുന്നതാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ പശുവിനെ തിന്നുന്നവന് പന്നി നിഷിദ്ധമാക്കുന്നതാണ് വൈരുദ്ധ്യം. വൈവിധ്യം ഈശ്വരീയമാണ്.

[ബിംബാരാധനകളും ബഹുദൈവാരാധനകളും ഒക്കെ മനുഷ്യര് പിന്നീട് ഹൈന്ദവ ദര്ശനങ്ങളില് കടത്തിക്കൂട്ടിയതാണ്.]

ഭാരതീയ ദർശനങ്ങൾ കണ്ട് മനസ്സിലാക്കാൻ കഴിവില്ലാതിരുന്ന പാശ്ചാത്യർ അവരുടെ സംസ്കാരത്തിനനുസരിച്ച് ഇതിഹാസങ്ങൾ പല കാലങ്ങളിൽ പല ആളുകൾ എഴുതിച്ചേർത്തതാണെന്ന കുപ്രചരണം നടത്തി. അത് ഇസ്ലാമിക പ്രചാരകരും ഏറ്റു പിടിച്ചു. വേദങ്ങൾ പല ഋഷികളുടെയും ദർശങ്ങളുടെ സംഹിതയാണെന്ന് ഇക്കൂട്ടർക്ക് അറിയില്ല. അതുകൊണ്ട് അതും ആരൊക്കെയോ കൈകടത്തിയതാണെന്ന വിശ്വാസം അവരുടെ പ്രജ്ഞാമൌഢ്യം കൊണ്ട് ഉണ്ടായി. അത് നിലനിർത്താൻ മൂഢന്മാർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. വേദങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുക്കളും ദൈവീകമാണെന്നു വിശ്വസിക്കുന്ന ജനവിഭാഗങ്ങളുടെ ഇടയിൽ തന്നെയാണ് അതെല്ലാം വളർന്നു വന്നത്. ജ്ഞാനം എന്നു പറയുന്നത് എല്ലാ അണ്ടനും അടങ്ങോടനും ഉണ്ടാകണമെന്നില്ല. വേദഗ്രന്ഥങ്ങൾ കെടാവിളക്ക് കൊളുത്തി പൂജാമുറിയിൽ സൂക്ഷിക്കുന്ന സംസ്കാരമുള്ള ജനങ്ങൾക്കിടയിൽ ഒരാളും ഇത്തരം ഗ്രന്ഥങ്ങൾ അനാവശ്യമായി തൊടുകപോലുമില്ല. പിന്നെയല്ലെ വെറുതെ എഴുതിച്ചേർക്കുന്നത്. ആ ഋഗ്വേദം ഇങ്ങെടുത്തെ; ഞാൻ കുറച്ച് എഴുതിച്ചേർക്കട്ടെ എന്നു പറഞ്ഞ ആൾക്കാർ ക്യൂവിലായിരുന്നു എന്നുതോന്നും വിമർശനങ്ങൾ കേൾക്കുമ്പോൾ. പാശ്ചാത്യ അനുകരണവും പാശ്ചാത്യന്റെ അമേധ്യം തിന്നലും തൊഴിലാക്കിയവന് എന്തും പറയാം, വിശ്വസിക്കാം. സാസ്കാരികമായി വികസിച്ചിട്ടില്ലാതിരുന്ന അധിനിവേശക്കാർ (ആദിമ ആര്യന്മാർ) അവരുടെ ആധിപത്യം സ്ഥാപിക്കാനായി പലതും വളച്ചൊടിച്ചിട്ടുണ്ട്. അത് അറിവുള്ളവർക്ക് വേഗം മനസ്സിലാക്കാനാവും.

എല്ലാം ബ്രഹ്മം ആണെന്നുള്ളത് സത്യം. വേറൊരു മതവിശ്വാസി വന്ന് പറയുന്നു, ബഹ്മം എന്ന ആൾ ഒരു സ്ഥലത്ത് ഇരുന്നു (നിന്നിട്ടായാലും മതി) ചപ്പാത്തി ചുടുന്നതുപോലെ ഈ ലോകത്തിലെ എല്ലാം ഉണ്ടാക്കുകയാണെന്നു പറഞ്ഞാൽ അത് വിശ്വസിക്കാനുള്ള അത്ര മൌഡ്യം ഇപ്പോൾ എനിക്കില്ല.

Muhammad Nawaz said...

പാര്‍ത്ഥന്‍, താങ്കള്‍ പറയുന്ന ദേവതകളെല്ലാം സത്യത്തില്‍ ഒന്നു തന്നെയാകാം, വൈവിധ്യങ്ങളുമാകാം. പക്ഷേ അവയൊക്കെ ദൈവങ്ങളാണെന്നോ, അല്ലെങ്കില്‍ ദൈവങ്ങളില്‍ ഒന്നെന്നോ ഉള്ള വിശ്വാസം വരുമ്പോഴാണ്‌ അത്‌ ഋഗ്വേദത്തിനെതിരാകുന്നതും വൈരുദ്ധ്യമാകുന്നതും.

സര്‍വ്വ വസ്തുക്കളിലും ഈശ്വര സാന്നിദ്ധ്യം ഉണ്ടെന്നത്‌ സത്യമാണ്‌. അതുകൊണ്ടാണ്‌ നാം ദൈവത്തെ സര്‍വ്വവ്യാപിയെന്നും വിളിക്കുന്നത്‌. പക്ഷേ ഇതിനര്‍ത്ഥം സര്‍വ്വ വസ്തുക്കളും ഈശ്വരനാണ്‌ എന്നല്ല.

ഭക്ഷണത്തിന്റെ കാര്യത്തില്‍ പശുവിനെ തിന്നുന്നവന് പന്നി നിഷിദ്ധമാക്കിയിരിക്കുന്നത്‌ മനുഷ്യന്‍റെ നന്‍മയ്ക്ക്‌ വേണ്ടിയാണ്‌. അത്‌ ശാസ്ത്രീയമായും തെളിഞ്ഞിട്ടുള്ളതാണ്‌.

ഇന്നത്തെ ഭാരതീയ ഹൈന്ദവ ദര്‍ശനങ്ങളില്‍ ഏകദൈവ സിദ്ധാന്തമായ സത്യവും, പിന്നീട്‌ കടത്തിക്കൂട്ടിയ ബഹുദൈവ സിദ്ധാന്തമാകുന്ന അസത്യവും നിലനില്‍ക്കുന്നു എന്നത്‌ നിഷേധിക്കാനാവാത്ത സത്യം തന്നെയാണ്‌. സത്യം തുറന്ന്‌ പറയുമ്പോള്‍ അത്‌ പാശ്ചാത്യന്‍മാരുടെ കുപ്രചരണമാണ്‌ എന്ന്‌ പറയുന്നതില്‍ അര്‍ത്ഥമില്ല. ഇവിടെ നാം നോക്കേണ്ടത്‌ ഇന്നത്തെ ഹൈന്ദവ ദര്‍ശനങ്ങളില്‍ ഏകദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്നാണ്‌. അപ്പോഴാണല്ലോ ഇത്‌ പാശ്ചാത്യരുടെ കുപ്രചരണമാണോ അല്ലയോ എന്നൊക്കെ ഉരുത്തിരിയുന്നത്‌.

ആ ഋഗ്വേദം ഇങ്ങെടുത്തെ; ഞാന്‍ കുറച്ച് എഴുതി ചേര്‍ക്കട്ടെ, എന്ന് പറയുന്ന തരത്തിലുള്ള ആള്‍ക്കാര്‍ ഉള്ളതുകൊണ്ടല്ലേ, മുമ്പില്ലാതിരുന്ന മകര ജ്യോതി ഇന്നുണ്ടായത്‌! ഇതുപോലെ ധാരാളം ഉദാഹരണങ്ങള്‍ ഇനിയും പറയാന്‍ കഴിയും.

പാശ്ചാത്യ അനുകരണവും പാശ്ചാത്യന്റെ അമേധ്യം തിന്നലും തൊഴിലാക്കിയവന് എന്തും പറയാം, വിശ്വസിക്കാം എന്ന്‌ പറയുന്ന പാര്‍ത്ഥനെ പോലുള്ളവരോട്‌, മതത്തില്‍ പുതുതായി കടത്തിക്കൂട്ടുന്നവര്‍ ചെയ്യുന്ന തോന്നിവാസങ്ങളെ എതിക്കുന്നതിനു പകരം അതൊക്കെ അംഗീകരിച്ച്‌ കൊടുക്കുന്നതാണ്‌ അമേധ്യം തിന്നുന്നതിന്‌ സമാനമായത്‌ എന്ന് അല്‍പം ഖേദത്തോടെ പറയേണ്ടി വരുന്നു..

എല്ലാം ബ്രഹ്മം ആണെന്നുള്ളത് സത്യം. ബഹ്മം ഒരു സ്ഥലത്ത് ഇരുന്നു ചപ്പാത്തി ചുടുന്നതുപോലെ ഈ ലോകത്തിലെ എല്ലാം ഉണ്ടാക്കുകയാണെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാനുള്ള അത്ര മൌഡ്യം ഇപ്പോള്‍ പാര്‍ത്ഥനില്ലെങ്കില്‍, അതിനര്‍ത്ഥം ഏകദൈവമായ ബ്രഹ്മം സര്‍വ്വശക്തനേയല്ല എന്നാണ്‌.

ഏകദൈവമായ ബ്രഹ്മം സര്‍വ്വശക്തനാണെന്ന്‌ പറയുന്ന ഋഗ്വേദം ഇവിടെ പൊളിഞ്ഞാലും വേണ്ടില്ല, പാര്‍ത്ഥന്‍റെ മൌഡ്യത്തിനാണ്‌ പ്രസക്തി എന്ന ദയനീയ അവസ്ഥയിലേയ്ക്കാണ്‌ പാര്‍ത്ഥന്‍ വിരല്‍ ചൂണ്ടുന്നത്‌.

പാര്‍ത്ഥന്‍ said...

പോത്തിന്റെ ചെവിയിൽ വേദമോതീട്ട് ഒരു കാര്യോം ഇല്ലെന്ന് പണ്ടുള്ളവർ പറഞ്ഞിരുന്നു. അത് സത്യമാണെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. വേദം അറിയാത്തവരോട് വേദാന്തം പറയാൻ പോയ എന്നെ പറഞ്ഞാ മതി.
-----------------------
[പാര്‍ത്ഥന്‍, താങ്കള്‍ പറയുന്ന ദേവതകളെല്ലാം സത്യത്തില്‍ ഒന്നു തന്നെയാകാം, വൈവിധ്യങ്ങളുമാകാം. പക്ഷേ അവയൊക്കെ ദൈവങ്ങളാണെന്നോ, അല്ലെങ്കില്‍ ദൈവങ്ങളില്‍ ഒന്നെന്നോ ഉള്ള വിശ്വാസം വരുമ്പോഴാണ്‌ അത്‌ ഋഗ്വേദത്തിനെതിരാകുന്നതും വൈരുദ്ധ്യമാകുന്നതും. ]

ഋഗ്വേദം കലക്കിക്കുടിച്ച ഒരാളെ കണ്ടു. സന്തോഷണ്ട്.
--------------------
[ഭക്ഷണത്തിന്റെ കാര്യത്തില്‍ പശുവിനെ തിന്നുന്നവന് പന്നി നിഷിദ്ധമാക്കിയിരിക്കുന്നത്‌ മനുഷ്യന്‍റെ നന്‍മയ്ക്ക്‌ വേണ്ടിയാണ്‌. അത്‌ ശാസ്ത്രീയമായും തെളിഞ്ഞിട്ടുള്ളതാണ്‌.]

ലോകത്തെ പകുതി ജനങ്ങളും കഴിക്കുന്ന ഭക്ഷണമാണ് പന്നിമാംസം. ഇത് അന്തകമാംസമായിരുന്നെങ്കിൽ ഇക്കാലത്തിനിടയിൽ എല്ലാ ജനങ്ങളും ചത്തുപോയിട്ടുണ്ടായിരുന്നിരിക്കേണ്ടതാണ്.
-----------------------
[ഇന്നത്തെ ഭാരതീയ ഹൈന്ദവ ദര്‍ശനങ്ങളില്‍ ഏകദൈവ സിദ്ധാന്തമായ സത്യവും, പിന്നീട്‌ കടത്തിക്കൂട്ടിയ ബഹുദൈവ സിദ്ധാന്തമാകുന്ന അസത്യവും നിലനില്‍ക്കുന്നു എന്നത്‌ നിഷേധിക്കാനാവാത്ത സത്യം തന്നെയാണ്‌. സത്യം തുറന്ന്‌ പറയുമ്പോള്‍ അത്‌ പാശ്ചാത്യന്‍മാരുടെ കുപ്രചരണമാണ്‌ എന്ന്‌ പറയുന്നതില്‍ അര്‍ത്ഥമില്ല.]

ആധികാരികമെന്നു പറയുന്ന ഋഗ്വേദത്തിൽ തന്നെ ദേവതകളുടെ ഐരുകളിയാണ്. അവിടെ ഏകദൈവവും, ബഹുദൈവവും, അവസാനം ദൈവം എന്ന ഒന്നില്ല എന്ന അവസ്ഥയിലും എത്തും. അപ്പോ അത് ഇങ്ങ സമ്മതിക്ക്യോ.
ഇവിടെ നിങ്ങൾ (പാശ്ചാത്യർ)കടത്തിക്കൂട്ടിയത് എന്നു പറയുന്നത്, ദൈവം എന്ന ഒരു ആശാൻ കസേരേമ്മലിരുന്ന് എല്ലാം പടച്ചുണ്ടാക്കുന്നു എന്ന ആരോപണമാണ്. അതും ഇതും തമ്മിൽ യോജിക്കുന്നില്ല. അത് മനസ്സിലാക്കാതെ ചില ശ്ലോകങ്ങളുടെ കഷണം എടുത്തിട്ട് അത് ഞമ്മടെ ഏകദൈവം തന്നെയാണെന്നു പറയുന്നത് അങ്ങ്ട് മനസ്സിലാവ്ണ്‌ല്ല.
--------------------------
[ആ ഋഗ്വേദം ഇങ്ങെടുത്തെ; ഞാന്‍ കുറച്ച് എഴുതി ചേര്‍ക്കട്ടെ, എന്ന് പറയുന്ന തരത്തിലുള്ള ആള്‍ക്കാര്‍ ഉള്ളതുകൊണ്ടല്ലേ, മുമ്പില്ലാതിരുന്ന മകര ജ്യോതി ഇന്നുണ്ടായത്‌! ]

അപ്പൊ ഈ മകരജ്യോതി കത്തിക്കണത് ഋഗ്വേദം നോക്കീട്ടാണെന്ന് ഇപ്പഴാണറിയുന്നത്.
--------------------------
[.......മതത്തില്‍ പുതുതായി കടത്തിക്കൂട്ടുന്നവര്‍ ചെയ്യുന്ന തോന്നിവാസങ്ങളെ എതിക്കുന്നതിനു പകരം .....]

ഇപ്പോൾ നിങ്ങൾ ചെയ്യുന്നത് അതാണ്.

നമിച്ചു അണ്ണാ. ഇതോടുകൂടി നിർത്തി.

Muhammad Nawaz said...

ഋഗ്വേദത്തില്‍ ദൈവീകമായ ഏകദൈവിശ്വാസവും, മന്‍ഷ്യന്‍ കൂട്ടിച്ചേര്‍ത്തതായ ബഹുദൈവ വിശ്വാസവും ഉണ്ട്‌ എന്നത്‌ അനിഷേധ്യമായ വസ്തുതയാണ്‌. ഇത്തരം മാനുഷിക നിര്‍മ്മിതമായ ബഹുദൈവ വിശ്വാസമാണ്‌ യതാര്‍ത്ഥത്തില്‍ ഋഗ്വേദം എന്ന്‌ വിശ്വസിക്കുന്ന പാര്‍ത്ഥനോട്‌ സഹതാപം തോന്നുന്നു. ഋഗ്വേദം മുഴുവനും കലക്കി കുടിച്ചവര്‍ ഈ സത്യം അംഗീകരിച്ചാലും, പാര്‍ത്ഥന്‍ അതൊക്കെ കണ്ണടച്ച്‌ ഇരുട്ടാക്കി ഉരുണ്ടു കളിക്കുകയാണ്‌ ചെയ്യുന്നത്‌.

പന്നിമാംസം കഴിച്ചവര്‍ ചത്ത്‌ പോകുമെന്ന്‌ ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ അത്‌ അപകടകരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കുമെന്നത്‌ സത്യമാണ്‌.

മകരവിളക്ക്‌ എന്നത്‌ പിന്നീട്‌ ഹൈന്ദവ ദര്‍ശനത്തില്‍ കൂട്ടിച്ചേര്‍ത്തതിന്‌ ഞാന്‍ ഒരുദാഹരണം പറഞ്ഞതാണ്‌. ഋഗ്വേദം തിരുത്തിയാണ്‌ മകരവിളക്ക്‌ ഉണ്ടാക്കിയത്‌ എന്നല്ല ഞാന്‍ പറഞ്ഞത്‌.

പാര്‍ത്ഥന്‍ said...

[ഋഗ്വേദത്തില്‍ ദൈവീകമായ ഏകദൈവിശ്വാസവും, മന്‍ഷ്യന്‍ കൂട്ടിച്ചേര്‍ത്തതായ ബഹുദൈവ വിശ്വാസവും ഉണ്ട്‌ എന്നത്‌ അനിഷേധ്യമായ വസ്തുതയാണ്‌.]

ഹേ ബുദ്ധിശൂന്യനായ മനുഷ്യാ,

വേദങ്ങൾ എന്നല്ല ഒരു ഗ്രന്ഥവും ദൈവം കെട്ടിയിറക്കിയതല്ല എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് ഏകദൈവ വിശ്വാസം ദൈവത്തിന്റെ വകയും, ബഹു ദൈവ വിശ്വാസം പിശാചിന്റെ വകയും എന്നൊന്നും ഇല്ല. എല്ലാം മനുഷ്യൻ എഴുതി വെച്ചതുതന്നെയാണ്. ബുദ്ധി പണയം വെച്ചിട്ടിലലാത്ത ഹൈന്ദവർ ഇപ്പോഴും ബാക്കിയുണ്ട്. ബുദ്ധിശൂന്യരായ പലരും എന്തോ കിട്ടും എന്നും പറഞ്ഞ് മാർഗ്ഗം കൂടി പോയി.

10 ആൾ ആടിനെ പട്ടിയെന്നു പറഞ്ഞാൽ ചിലപ്പോൾ ആടിന്റെ കൊണ്ടുപോകുന്ന ആൾക്കും തോന്നും തന്റെ കയ്യിൽ പട്ടി തന്നെയാണോ എന്ന്. ഇത് ഒരുതരം വിഭ്രാന്തി സൃഷ്ടിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. ഇതുകൊണ്ട് വക കണ്ടെത്തുന്നവർ ഉണ്ടാകാം.

വേദങ്ങൾ ദൈവീകമാണോ എന്നതിനെക്കുറിച്ച് വിശദമായ ഒരു ചർച്ചതന്നെ എന്റെ പോസ്റ്റിൽ നടത്തിയതാണ്.

പാര്‍ത്ഥന്‍ said...

@Mohammad Nawaz:

[മകരവിളക്ക്‌ എന്നത്‌ പിന്നീട്‌ ഹൈന്ദവ ദര്‍ശനത്തില്‍ കൂട്ടിച്ചേര്‍ത്തതിന്‌ ഞാന്‍ ഒരുദാഹരണം പറഞ്ഞതാണ്‌.]

ഏത് ദർശനങ്ങളിൽ???

ദർശനങ്ങൾ എന്നാൽ താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ല.

Muhammad Nawaz said...

ഒരു വേദവും ദൈവം കെട്ടിയിറക്കിയതല്ലെന്ന്‌ പരിഹസിക്കുന്ന പാര്‍ത്ഥന്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വത്തെയാണ്‌ പരിഹസിക്കുന്നത്‌. വര്‍ഷങ്ങളോളം കാലം തപസ്സ്‌ ചെയ്ത്‌ ഏകദൈവമാകുന്ന ബ്രഹ്മത്തെ മാത്രം ആരാധിച്ചിരുന്ന മുനിമാരും മഹര്‍ഷികളും എഴുതിയ പുരാണങ്ങളില്‍ ഏകദൈവമായ ബ്രഹ്മത്തിനെ മാത്രമേ നിങ്ങള്‍ ആരാധിക്കാവൂ എന്ന്‌ പറയുന്നതിനെ എങ്ങനെ ദൈവീകമല്ലെന്ന്‌ പറയാന്‍ സാധിക്കും? അവസാനത്തെ അവതാരമായ കല്‍ക്കിയില്‍ മുഹമ്മദ്‌ നബി (സ) യുടെ ആഗമനത്തെ കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്നത്‌ ദൈവീകമല്ലെന്ന്‌ പറയാന്‍ എങ്ങനെ സാധിക്കും?

എന്നാല്‍ ഇതേ ഹൈന്ദവ ദര്‍ശനങ്ങളില്‍ മനുഷ്യനിര്‍മ്മിതമായതും നമുക്ക്‌ കാണാന്‍ കഴിയും. ദര്‍ശനം എന്നതിന്‌ തത്വം, ആദര്‍ശം, വിശ്വാസം, മതം എന്നൊക്കെ അര്‍ത്ഥമുണ്ട്‌. അനേകം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇവിടെ ജീവിച്ചിരുന്ന പൂര്‍വീകരായ നമ്മുടെ ഹിന്ദു സഹോദരങ്ങള്‍ മകരവിളക്ക്‌, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയവയെ പറ്റി അവബോധമുള്ളവരായിരുന്നു എന്ന്‌ ചരിത്രപരമായി തെളിയിക്കാന്‍ സാധ്യമല്ല. ഇത്തരം മനുഷ്യ നിര്‍മ്മിത ഹൈന്ദവ ആചാരാനുഷ്ടാനങ്ങളെ ഒട്ടും നിന്ദിക്കുകയോ പുച്ഛിക്കുകയോ ചെയ്യാതെ തന്നെ, ഇതൊക്കെ മനുഷ്യ നിര്‍മ്മിതമെന്ന സത്യം തുറന്ന്‌ പറയുന്നു എന്ന്‌ മാത്രം.

ഏകദൈവവിശ്വാസവും ബഹുദൈവവിശ്വാസവും എഴുതി രേഖപ്പെടുത്തിയത്‌ മനുഷ്യര്‍ തന്നെയാണ്‌. അതിനര്‍ത്ഥം ഏകദൈവവിശ്വാസം മനുഷ്യനിര്‍മ്മിതമെന്നല്ല. ദൈവം തെരെഞ്ഞെടുത്ത മനുഷ്യരെ അശരീരികളിലൂടെയും, വെളിപാടിലൂടെയും ദൈവത്തെ കുറിച്ച്‌ അറിയിച്ച്‌ കൊടുക്കുകയും അപ്രകാരം അതൊക്കെ മറ്റുള്ളവരിലേയ്ക്കും എത്തിച്ച്‌ കൊടുക്കാന്‍ രേഖപ്പെടുത്തുകയുമാണ്‌ ചെയ്തിട്ടുള്ളത്‌. ഇതിനെ ദൈവീകം എന്നു തന്നെ പറയാം.

എന്നാല്‍ മനുഷ്യര്‍ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി പൈശാചികത്തിന്‌ അടിമപ്പെട്ട്‌ മതം എന്ന ലേബലില്‍ , ഏകദൈവവിശ്വാസത്തിനെതിരായ വിശ്വാസങ്ങള്‍ കടത്തിക്കൂട്ടുന്നതിനെയാണ്‌ മനുഷ്യ നിര്‍മ്മിതമെന്ന്‌ പറയേണ്ടത്‌. വിഗ്രഹാരധനയില്‍ നിന്നും ഒഴിഞ്ഞ്‌ നില്‍ക്കുന്ന നിരവധി ഹിന്ദു സഹോദരങ്ങള്‍ ഇന്നും നമുക്കിടയില്‍ ജീവിക്കുന്നവരിലുണ്ട്‌ എന്നത്‌ പരമസത്യമാണ്‌. അവരൊക്കെ ബുദ്ധിശൂന്യരെന്നോ ബുദ്ധി പണയം വെച്ചവരെന്നോ പറയാനാകില്ല.


ആടിനെയും പട്ടിയെയും വേര്‍തിരിച്ച്‌ അറിയുന്ന ബുദ്ധിയുള്ളവര്‍ക്ക്‌ പത്താളല്ല പതിനായിരം ആളുകള്‍ ചേര്‍ന്ന് ആടിനെ പട്ടിയാക്കാന്‍ നോക്കിയാലും ഒരു വിഭ്രാന്തി പോലും സൃഷ്ടിക്കാന്‍ കഴിയുകയില്ല.

പാര്‍ത്ഥന്‍ said...

@ Mohammad Nawaz:

കുണ്ടംകുഴിതന്നെ സ്വർഗ്ഗം എന്നു കരുതുന്നവരോട് എന്തു പറയാൻ. എന്തായാലും ഹൈന്ദവ ദർശനങ്ങളിൽ നിന്നും നിങ്ങൾക്ക് യോജിച്ചതും ലഭിക്കുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം. -----------------------------
മഹാമദനെക്കുറിച്ചും കൽക്കിയെക്കുറിച്ചുമെല്ലാം ഉണ്ടാക്കിയ കഥകളും ഭവിഷ്യപുരാണം വേണ്ടവിധം മാറ്റി എഴുതിയതും അക്ബറിന്റെ കാലത്താണ് അതിനു ശേഷം ബ്രിട്ടിഷുകാരുടെ കാലം വരെയും അതിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അത് ചിലക്ക് പഥ്യമാണ്. ഭവിഷ്യപുരാണത്തിൽ മാത്രമല്ല ഭവിഷ്യം പറയുന്നത്. വേറിട്ടു കാണുന്നതുകൊണ്ട് എനിക്കും അതൊന്നും പഥ്യമല്ല. അതിനെക്കുറിച്ച് ഒരു ചർച്ചക്കും താല്പര്യമില്ല.
--------------------------------
എന്താണ് ദൈവീകത്വം ?

ബ്രഹ്മജ്ഞാനികൾക്കും ദൈവീകത്വം ഉണ്ടെന്നു കരുതുന്നവർക്കും മരണമില്ലെന്ന് പറഞ്ഞു പരത്തിയ മഹാൻ ആരെന്നറിയില്ല. എന്തായാലും ചിലരെല്ലാം അങ്ങനെ വിശ്വസിക്കുന്നു. ദൈവീകത്വം സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവരുന്നതൊന്നുമല്ല. സ്വപ്രയത്നത്താൽ നേടിയെടുക്കുന്നതാണ്. ഒരാൾ അയാളിലുള്ള കഴിവുകളെ ക്ലേശിച്ച് വളർത്തി വളർത്തി അതിന്റെ പൂർണ്ണതയിലെത്തുമ്പോൾ, സാധാരണ ജനങ്ങളുടെ ജീവിതത്തിൽ നിന്നും പ്രവർത്തികളിൽനിന്നും വ്യത്യസ്ഥമായിരിക്കും അയാളുടെ പ്രവർത്തികൾ. ലോകത്തിലെ സത്യങ്ങളെ കണ്ടമാത്രയിൽ തന്നെ ഗ്രഹിക്കത്തക്ക വിധത്തിൽ അയാളുടെ പ്രജ്ഞാശക്തി വികസിക്കും. സർവ്വപ്രാണികളുടെയും ശബ്ദാർത്ഥപരിജ്ഞാനമുണ്ടാകുന്നതുകൊണ്ട് എല്ലാ ജീവികളുമായും സംവദിക്കാൻ ഒരു യോഗിക്ക് കഴിവുണ്ടാകും. ഒരാളെ കാണുമ്പോഴേക്കും അയാളുടെ ആഗമനോദ്ദേശംപോലും മനസ്സിലാക്കാൻ കഴിയും. അങ്ങനെയുള്ള വ്യക്തിയുടെ ജീവിതത്തിൽ സമാർജ്ജിച്ച വ്യത്യസ്ഥതക്ക് കൊടുക്കുന്ന അംഗീകാരമാണ് ദേവത്വം / ദൈവീകത്വം.
(കൂടുതൽ വായനയ്ക്ക് എന്റെ “യോഗിയും സിദ്ധനും” എന്ന പോസ്റ്റ് വായിക്കുക.)

Muhammad Nawaz said...

ഭവിഷ്യപുരാണം അക്ബറും പിന്നീട്‌ ബ്രിട്ടീഷ്കാരും ചേര്‍ന്ന്‌ തിരുത്തിയതാണെങ്കില്‍ എന്തുകൊണ്ട്‌ അത്‌ മനസ്സിലാക്കിയ ഹൈന്ദവ ആചാര്യന്‍മാരും മുനിമാരും ഭവിഷ്യ പുരാണം പഴയ പടിയിലേയ്ക്ക്‌ കൊണ്ട്‌ വരാന്‍ തയ്യാറായില്ല.

തയ്യാറാകാത്തതൊന്നുമല്ല പാര്‍ത്ഥന്‍, അവര്‍ക്കറിയാം അതിനവര്‍ തയ്യാറായാല്‍ ബ്രഹ്മത്തില്‍ നിന്നും അവര്‍ക്കെന്താണ്‌ ഉടനടി നേരിടേണ്ടിവരുന്നതെന്ന്‌.

പാര്‍ത്ഥന്‍ said...

ന്റെ നവാസെ,
എന്താ ഈ കേക്കണ്!!!!

[തയ്യാറാകാത്തതൊന്നുമല്ല പാര്‍ത്ഥന്‍, അവര്‍ക്കറിയാം അതിനവര്‍ തയ്യാറായാല്‍ ബ്രഹ്മത്തില്‍ നിന്നും അവര്‍ക്കെന്താണ്‌ ഉടനടി നേരിടേണ്ടിവരുന്നതെന്ന്‌.]

ഇത് ചെറിയ കുട്ടികൾ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ അമ്മുമ്മമാർ പറയാറുണ്ട്; അതാ കോക്കു വര്ണ്ണ്ട്, വേഗം കഴിച്ചോ. നവാസ് പറയുന്നത് കേൾക്കാൻ അതിലും തമാശയുണ്ട്.

സൂരജിന്റെ ഇഷ്ട ദേവൻ പോത്തുംങ്കാലപ്പനാണ്. ബ്രഹ്മം പോത്തിന്റെ തലപോലെയാണെന്ന് അഗ്നിഹോത്രിയുടെ വികടസരസ്വതിയും ഉണ്ട്.

പാര്‍ത്ഥന്‍ said...

@ Muhammad Nawaz

ഭവിഷ്യപുരാണത്തെക്കുറിച്ച് ഇവിടെയും - ഇവിടെയും ചർച്ചകൾ ഉണ്ടായിരുന്നു. താല്പര്യമുണ്ടെങ്കിൽ അതെല്ലാം ഒന്ന് വായിച്ചുനോക്കൂ. അതിനെക്കുറിച്ചൊന്നും ചർച്ചചെയ്യാൻ ഒരു താല്പര്യവും ഇല്ല.

പാര്‍ത്ഥന്‍ said...

@Muhammad Nawaz:

[ഭവിഷ്യപുരാണം അക്ബറും പിന്നീട്‌ ബ്രിട്ടീഷ്കാരും ചേര്‍ന്ന്‌ തിരുത്തിയതാണെങ്കില്‍ എന്തുകൊണ്ട്‌ അത്‌ മനസ്സിലാക്കിയ ഹൈന്ദവ ആചാര്യന്‍മാരും മുനിമാരും ഭവിഷ്യ പുരാണം പഴയ പടിയിലേയ്ക്ക്‌ കൊണ്ട്‌ വരാന്‍ തയ്യാറായില്ല. ]

ഭാരതത്തിൽ ഉണ്ടായിരുന്ന ഋഷിമാർ ലോകസംഗ്രഹത്തിനുവേണ്ടിയുള്ള ധർമ്മാധർമ്മങ്ങൾ എന്തോക്കെയാണെന്ന് ജനങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്തിരുന്നത്. അത് അനുസരിപ്പിക്കാൻ ഫത്വ ഇറക്കുകയോ വാളെടുക്കുകയോ ചെയ്യുന്ന ഒരു സംസ്കാരം വളർത്തിയെടുത്തിരുന്നില്ല. ബന്ധമുക്തരായ അവർക്ക് അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. സ്വാർത്ഥമോഹികൾക്ക് അന്നും ഇന്നും അതിന്റെ ആവശ്യം ഉണ്ട്.

muhammed said...

@മുഹമ്മദ്‌ നവാസ് ,
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു

ചര്‍ച്ച തുടരുന്നതിന്,നിങ്ങളുടെ അറിവിലേക്ക്, വായിക്കുവാന്‍ ഈ ലിങ്കുകള്‍ കാണുക.
http://paarthans.blogspot.com/2008/07/3.html
http://surajcomments.blogspot.com/2008/07/blog-post_28.html
http://swakaryangal.blogspot.com/2008/11/blog-post_21.html
http://yukthivadikalumislamum.blogspot.com/2011/06/blog-post.html
http://parithraanam.blogspot.com/2008/01/blog-post_20.html

ഇവിടെ കമന്റു ഇടുന്ന ആളുടെ (പാര്ത്ഥന്)കമന്റുകളിലൂടെ കണ്ണോടിച്ചാല്‍ “വൈരുദ്ധ്യങ്ങളുടെ” കൂമ്പാരം കാണാന്‍ സാധിക്കും.

muhammed said...

---

പാര്‍ത്ഥന്‍ said...

ഇവിടെ muhammed കൊടുത്തിട്ടുള്ള ലിങ്കുകൾ എല്ലാം വായിച്ചതിനുശേഷം വരുമല്ലൊ?

muhammad nawaz വൈരുദ്ധ്യങ്ങൾ എന്നു പറഞ്ഞപ്പോൾ ആ വാക്കുതന്നെ വെച്ച് മറുപടി കൊടുത്തു. അപ്പോൾ പറയുന്നു അതെല്ലാം വൈവിധ്യങ്ങളാണെന്ന്. ഞാനത് സമ്മതിക്കുകയും ചെയ്തു. ഇപ്പോൾ ഇതാ വരുന്നു എല്ലാം വൈരുദ്ധ്യങ്ങളാണെന്നും പറഞ്ഞ്. എന്താ വിശ്വസിക്കേണ്ടത് എന്ന്വച്ചാ പറഞ്ഞാ മതി. വൈരുദ്ധ്യമായാലും വിരോധമില്ല, വൈവിധ്യമായാലും വിരോധമില്ല.

പക്ഷെ, പരിത്രാണത്തിലെ പോസ്റ്റിൽ പറഞ്ഞ ഒരു കാര്യം വായിച്ചപ്പോൾ ഇതുവരെ ഞാൻ മനസ്സിലാക്കിയതിൽ എന്തോ ഒരു കുഴപ്പം ഉള്ളതുപോലെ. ബ്രഹ്മസൂത്രത്തിന് വ്യാഖ്യാനമെഴുതുമ്പോൾ ശങ്കരന് അദ്ദ്വൈതം എന്താണെന്ന് മനസ്സിലാവാതിരുന്നതുകൊണ്ടാണ് മായാവാദം തിരുകിക്കേറ്റിയത് എന്നു ഹുസ്സൈൻ സാഹിബ് പറഞ്ഞതുപോലെ; അദ്ദ്വൈതം എന്താണെന്ന് വിവേകാനന്ദനും മനസിലായിട്ടില്ല എന്നു തോന്നുന്നു. ഇനിപ്പൊ പ്രായോഗികാ‍ദ്ദ്വൈതം എന്ന പേരിൽ ഇസ്ലാമിൽ അദ്ദ്വൈതവാദിയായ ഒരു ഏകദൈവം പിറവിയെടുത്തോ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു.

എന്റെ സംശയം ഈ വരികളിൽ ആണ്:

[സര്‍വ മനുഷ്യവര്‍ഗത്തെയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദ്വൈതം ഒരു കാലത്തും ഹിന്ദുക്കളുടെ ഇടയില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. നേരെമറിച്ച് ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക് എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കില്‍ എന്റെ അനുഭവത്തില്‍ അത് ഇസ്ലാമാണ്. ഇസ്ലാം മാത്രം.]

ഈശാവാസ്യം എന്താണെന്ന് ശരിക്കും അറിയാമായിരുന്ന വിവേകാനന്ദൻ സർവ്വ ജീവികളെയും എന്ന തത്വം മാ‍റ്റി നിർത്തി എന്നാണാവോ സർവ്വ മനുഷ്യർ മാത്രം ഉൾപ്പെടുന്ന ഈശാവാസ്യം കണ്ടെത്തിയത്.

muhammed said...

@മുഹമ്മദ്‌ നവാസ് ,

ഞാനും ഇവിടെ കമന്ടിട്ടുകൊണ്ടിരിക്കുന്ന ആളും തമ്മില്‍ നടന്നതും
തോന്നലുകള്‍ക്ക് വെറുതെ മറുപടി കമന്റിടണ്ട എന്ന് തീരുമാനിച്ചതും താഴെയുള്ള ബ്ലോഗില്‍ കാണാം.
http://yukthivadikalumislamum.blogspot.com/2011/06/blog-post.html

"വൈരുദ്ധ്യം" "വൈവിധ്യം" മാത്രമല്ല പല മലയാള പദങ്ങളും തിരിച്ചറിയാതെ വായിക്കുകയും എഴുതുകയും ചെയ്യുക. ഊഹവും മുന്‍വിധികളും
സത്യാന്വേഷണത്തില്‍ എത്തിക്കില്ല. അങ്ങിനെയുള്ളവര്‍ നട്ടം തിരിയുകയെയുള്ളൂ.
ഇന്നത്തെ വായനയില്‍ (28/06/2011) ശ്രദ്ധയില്‍പെട്ട
രണ്ടു വര്‍ഷം മുന്‍പുള്ള ശ്രദ്ധേയന്റെ ശ്രദ്ധേയമായ നിരീക്ഷണം ഇപ്പോഴും പ്രസക്തം.

>>>>>പാര്ത്ഥന് said...

ഞാൻ നാസ്തികനല്ല.
ദൈവം എന്നത് സങ്കല്പമാണ്.
അതിൽ നിന്നുകൊണ്ടുതന്നെയാണ് എന്റെ അഭിപ്രായങ്ങളും പറയാറുള്ളത്.
അത് ഉൾക്കൊള്ളാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല.
March 7, 2009 4:50 PM

ശ്രദ്ധേയന് said...
ദൈവത്തെ സ്വന്തം ഭാവനയില് രൂപപ്പെടുത്തുന്നവരോട് സംവദിക്കുന്നത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടാവുമെന്ന് എനിക്ക് വിശ്വാസമില്ല. അവര്ക്ക് എന്തും പറയാനും നിഷേധിക്കാനും കഴിയും. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്ക്കുള്ള അവസാനത്തെ 'മറ'പിടി മാത്രമാണ് ഇത്തരക്കാര്ക്ക് ദൈവം. നാസ്തികര് പ്രകൃതി എന്ന് പറയുമ്പോലെ. അതുകൊണ്ട് പാര്ത്ഥ ന്, സോറി.
March 8, 2009 10:40 AM
http://www.shradheyan.com/2009/02/blog-post_18.html <<<<<

Muhammad Nawaz said...

@ Muhammad, വ അലൈക്കും അസ്സലാം.
ലിങ്ക്‌ തന്നതിന്‌ നന്ദി!

പാര്‍ത്ഥന്‍ said...

@ Muhammad Nawaz & Muhammed :

[ശ്രദ്ധേയന് said...
ദൈവത്തെ സ്വന്തം ഭാവനയില് രൂപപ്പെടുത്തുന്നവരോട് സംവദിക്കുന്നത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടാവുമെന്ന് എനിക്ക് വിശ്വാസമില്ല. അവര്ക്ക് എന്തും പറയാനും നിഷേധിക്കാനും കഴിയും.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്ക്കുള്ള അവസാനത്തെ 'മറ'പിടി മാത്രമാണ് ഇത്തരക്കാര്ക്ക് ദൈവം.
]


നിങ്ങൾ ഇവിടെ കോപ്പി ചെയ്ത പാർത്ഥനുള്ള ശ്രദ്ധേയന്റെ കമന്റിൽ ആദ്യത്തെ ഭാഗത്ത് പറഞ്ഞിട്ടുള്ള ‘ദൈവത്തിനെ‘ ഭാവനയിൽ കാണുകയല്ലാതെ, ആരെങ്കിലും ദൈവത്തെ നേരിൽ കണ്ടിട്ടുണ്ടെങ്കിൽ ഇവിടെ തെളിവ് നൽകൂ. അതിനുശേഷം നമുക്ക് കൂടുതൽ സംവദിക്കാം.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കെല്ലാം ദൈവം എന്ന ഉത്തരം കൊടുക്കുന്നത് യാഥാസ്തിതികന്മാരായ അന്ധവിശ്വാസികളാണ്. എന്തായാലും, കസേരേമ്മെ കേറിയിരിക്കണ ഒരു ദൈവം ഉണ്ടെന്ന് കരുതാൻ എന്തായാലും എന്നെക്കൊണ്ട് കഴിയില്ല. അതുപോലത്തന്നെ, 4 കയ്യുള്ള വിഷ്ണുവിനെയോ, 4 തലയുള്ള ബ്രഹ്മാവിനെയോ, 4 കയ്യും 3 കണ്ണും ഉള്ള സദാശിവനെയോ നേരിൽ കാണും എന്നു വിശ്വസിക്കാൻ എന്തായാലും എന്റെ ഇതുവരെയുള്ള ആത്മീയ ചിന്ത അനുവദിക്കുന്നില്ല.

islamikam said...

ശ്രദ്ധേയന് said...
ദൈവത്തെ സ്വന്തം ഭാവനയില് രൂപപ്പെടുത്തുന്നവരോട് സംവദിക്കുന്നത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടാവുമെന്ന് എനിക്ക് വിശ്വാസമില്ല (as well as agnotists !)

it is nothing but waste of time as they are in some sort of delusion !!

www.islamikam.blogspot.com
www.dharshanam.blogspot.com

പാര്‍ത്ഥന്‍ said...

"ആരെങ്കിലും ദൈവത്തെ നേരിൽ കണ്ടിട്ടുണ്ടെങ്കിൽ ഇവിടെ തെളിവ് നൽകൂ"
എന്ന് പറഞ്ഞത് എല്ലവർക്കും ബാധകമാണ്. ഭാവനയിലല്ലാത്ത ഒരു സാധനത്തിനെ (ദൈവത്തിനെ) മുന്നിൽ കൊണ്ടുവന്ന് നിർത്തിയതിനുശേഷം സംസാരിക്കാം.

Zulfukhaar-ദുല്‍ഫുഖാര്‍ said...

ജമാ-അത്ത് -മുജാഹിദ് (വഹാബി) കള്‍ അല്ലാഹുവിന്‍ കയ്യും കാലും മുഖവും ചന്തിയും ഉണ്ടേന്നും അല്ലാഹു ആകാശത്തില്‍ ഇരിക്കുന്നുവെന്നും രാത്രി ഇറങ്ങി വരും എന്നൊക്കെയല്ലേ പറയുനത്. അപ്പോള്‍ അവര്‍ക്ക് അല്ലാഹുവിന്റെ രൂപം കിട്ടികാണും. എന്തായാല്ഉം അവരുടെ അല്ലാഹുവും മുസ്‌ലിംകളുടെ അലാഹുവും ഒന്നല്ല.

BCP - ബാസില്‍ .സി.പി said...

കണ്ണടച്ച് ഇരുട്ടാക്കുന്ന ജബ്ബാർ മാഷോട്...