Tuesday, March 29, 2011

ഒ അബ്ദുള്ളയ്ക്ക്‌ മറുപടി - അന്ധവിശ്വാസത്തിന്‌ ആടാന്‍ ഒരു തലമുടി

നബി (സ) തങ്ങളുടെ തിരുകേശം മുക്കിയ വെള്ളം കുടിച്ച്‌ ബറക്കത്തെടുക്കുന്നത്‌ അന്ധവിശ്വാസമാണെന്നും, നബി (സ)യുടെ തിരുകേശം ബോഡി വേസ്റ്റ്‌ - ശരീര വിസര്‍ജ്ജ്യമാണെന്നും പരിഹസിക്കുന്ന അബ്ദുള്ളയുടെ യുക്തിചിന്തകളോട്‌ ചില കാര്യങ്ങള്‍ ചോദിക്കാതെ വയ്യ.

"മുഹമ്മദ്‌ നബി നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യന്‍ മാത്രമാണ്‌" എന്ന്‌ വിശുധ ഖുര്‍ആനില്‍ പറഞ്ഞെന്ന്‌ പച്ചക്കള്ളം തട്ടിവിട്ട ഈ ചേകന്നൂരിയ്ക്ക്‌ ഇസ്ളാമിലെ ബറക്കത്തെടുക്കുന്ന സല്‍ക്കര്‍മ്മത്തെ ചോദ്യം ചെയ്യാന്‍ എന്ത്‌ യോഗ്യതയാണുള്ളത്‌?

ഖുര്‍ആന്‍ പറഞ്ഞത്‌ "(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു" എന്നാണ്‌. പമ്പരവിഡ്ഢിയും പെരുങ്കള്ളനുമായ ഒ അബ്ദുള്ളയുടെ പച്ചക്കള്ളം ശരിയാണെങ്കില്‍, നമ്മളെല്ലാവരും നബി (സ)യെ പോലെ ബോധനം നല്‍കപ്പെടുന്നവരും, മാലാഖമാരെപറ്റിയും, ജിന്നുകളെ പറ്റിയും, അവരുടെ ഭാഷയെപറ്റിയുമൊക്കെ നല്ലഗ്രാഹ്യവും, നിപുണതയും ഉള്ളവരാകണമല്ലോ?

തനിക്ക്‌ ദഹിക്കാത്ത ഹദീസുകള്‍ കണ്ടാല്‍ ചാടിക്കടക്കുന്ന ഈ വിവരംകെട്ട ചേകന്നൂരികള്‍ ഖുര്‍ആനിനെയും, ഹദീസിനെയും മുഫസ്സിറുകളും, മുഹദ്ദിസുകളും വിവരിച്ചു തന്നപോലെ പഠിക്കാതെ, സ്വയം തര്‍ജ്ജുമയാകുന്ന തോന്നിവാസത്തിന്‍റെ പിന്നാലെ പോയി ഈമാന്‍ നഷ്ടപ്പെടുത്തിയാല്‍ അതൊക്കെ ശരിവെച്ച്‌ തരാന്‍ മുസ്ളിങ്ങളെ കിട്ടുമെന്നാണോ വിചാരിക്കുന്നത്‌?

നബി(സ)യുടെ തിരുകേശം ശരീര വിസര്‍ജ്ജ്യമാണെന്ന്‌ വിശ്വസിക്കുകയും, വാദിക്കുകയും ചെയ്യുന്ന ഒ അബ്ദുള്ളയോടും, അവര്‍ക്ക്‌ ദാസ്യപ്പണി ചെയ്ത്‌ കൊടുക്കുന്ന ഈ കെ സമസ്ത എന്ന ആട്ടിന്തോലിട്ട വഹാബി ചാരന്‍മാരോടും ഇതും കൂടി ചോദിക്കോനുണ്ട്‌.

അബ്ദുള്ളയുടെ ഭാഷയില്‍ ബീജവും ദൂരെക്കളയേണ്ട ബോഡി വേസ്റ്റ്‌ ആയിരിക്കുമല്ലോ? അപ്പോള്‍ ബീജത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യരെ കാണുമ്പോള്‍ ചാടിക്കടക്കുകയാണോ ഇയാള്‍ ചെയ്യാറ്‌?

മനുഷ്യന്‍റെയും, മറ്റ്‌ ജീവജാലങ്ങളുടെയും സകല ബോഡി വേസ്റ്റുകളും തിന്ന്‌ ജീവിക്കുന്ന കോഴികളെ അറുത്ത്‌ ബിരിയാണിയും കറിയും വെച്ച്‌ തന്നാല്‍ ചാടിക്കടക്കുമോ അതോ “ഞം ഞം” അടിക്കുമോ?

നാം ധരിക്കുന്ന വസ്ത്രങ്ങള്‍ പട്ടുനൂല്‍ പുഴുവിന്‍റെ വിസര്‍ജ്ജ്യത്തില്‍ നിന്നും എടുക്കുന്നതിനാല്‍ തുണിയുരിഞ്ഞ്‌ കൊണ്ടാണോ ചാടിക്കടക്കുന്നത്‌?

മനുഷ്യന്‍റെയും, മറ്റ്‌ ജീവികളുടെയും വിസര്‍ജ്ജ്യത്തില്‍ നിന്നും കണ്ടുപിടിച്ചിട്ടുള്ള ഔഷധങ്ങളെയും, അത്‌ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരെയും, അത്‌ കഴിച്ച്‌ രോഗം ഭേദമാക്കിയെടുക്കുന്ന രോഗികളെയും കാണുമ്പോള്‍ ചാടിക്കടക്കുമോ, അതോ അതൊക്കെ അന്ധവിശ്വാസമെന്ന്‌ പരിഹസിക്കുമോ?

ഇനി ഇതൊന്നുമല്ല, ഈ ബോഡി വേസ്റ്റ്കളൊക്കെ പരിശുദ്ധവും ഉപയോഗിക്കാവുന്നതും, എന്നാല്‍ പ്രവാചന്‍മാരുടേത്‌ മാത്രം അന്ധവിശ്വാസത്തില്‍ പെടുന്നതും പരിഹസിക്കേണ്ടതും എന്നാണോ?