Thursday, June 20, 2013

വള്ളിക്കുന്ന് ഡിലീറ്റിയ കമൻസ്

ബഷീർ വള്ളിക്കുന്നിൻറെ "ഹുസൈൻ മടവൂരിന്റെ ലേഖനവും മുജാഹിദ് ഐക്യ പ്രതീക്ഷകളും" എന്ന പോസ്റ്റിൽ ഞാനയച്ച ഒരു കമൻസ് രണ്ടു വട്ടവും ഡിലീറ്റ് ചെയ്തിരിക്കുന്നതിനാൽ ആ കമൻസ് ജനങ്ങൾക്ക് വേണ്ടി എൻറെ പോസ്റ്റിൽ വായിക്കാവുന്നതാണ്‌. 
 
കമൻസ് ഇതാണ്‌:-

ഇസ്ലാമിൻറെ ആത്മാവും ജീവനാഡിയുമാണ്‌ തൗഹീദ് (ഏകദൈവവിശ്വാസം). ആ തൗഹീദും, തൗഹീദിൻറെ നേർവിപരീതമായ ശിർക്കും (ബഹുദൈവ വിശ്വാസം) എന്താണെന്ന് ഒന്ന് നിർവചിക്കാൻ പോലും നാളിതുവരെ മുജാഹിദ് സുഹൃത്തുക്കൾക്ക് കഴിഞ്ഞിട്ടില്ല. പാവപ്പെട്ട മുജാഹിദ് സഹോദരങ്ങളുടെ വിശ്വാസങ്ങളെ അമ്മാനമാടിക്കളിക്കുന്ന വഹാബി-സലഫി മൗലവിമാർക്ക് നാളിതുവരെ സുന്നികളെ ഒരൊറ്റ സംവാദത്തിൽ പോലും തോല്പ്പിക്കാൻ ലോകത്തൊരിടത്തും കഴിഞ്ഞിട്ടുമില്ല.

തൗഹീദ്-ശിർക്ക് വിഷയങ്ങളിൽ സുന്നികൾ തമ്മിൽ ഒരു അനൈക്യവുമില്ല. എന്നാൽ വഹാബികളോ?


മുഹിയിദ്ദീൻ ഷൈഖിനെ (റ) വിളിക്കുന്നത് ശിർക്കാണെന്ന് വാദിക്കുന്ന വഹാബികൾ അത്തഹിയാത്തിൽ നബി (സ)യെയും, ഇബ്രാഹീം നബി (അ) യെയും വിളിച്ച് ശിർക്ക് ചെയ്യുന്നു.
 

സുന്നികൾ മുശ്രിക്കുകളും, അവരെ കൊല്ലണമെന്നും വാദിക്കുന്ന വഹാബികൾ തന്നെ സുന്നികൾക്ക് സലാം പറയുകയും, സുന്നികളുടെ മക്കളെ വിവാഹം ചെയ്യുകയും, സുന്നികൾ അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നു.

അല്ലാഹുവിൻറെ അനുമതി പ്രകാരം ഔലിയാക്കൾ(റ) അല്ഭുതങ്ങൾ കാണിക്കുന്ന കഴിവിനെ നിഷേധിക്കുന്ന വഹാബികൾ പിശാച്, ജിന്ന്, മലക്ക് തുടങ്ങിയ സൃഷ്ടികൾക്ക് അല്ലാഹു നല്കിയിട്ടുള്ള കഴിവിനെ അംഗീകരിക്കുന്നു.

നമസ്കാര ശേഷമുള്ള കൂട്ടുപ്രാർത്ഥനയെ എതിർക്കുന്ന വഹാബികൾ തന്നെ നമസ്കാര ശേഷം കൂട്ടുപ്രാർത്ഥന നടത്തുന്നു. (ഉദാ:- തിരുവനന്തപുരത്തെ പാളയം പള്ളിയിലെ വഹാബി ഇമാം ജനാബ് ജമാൽ മങ്കടയുടെ നമസ്കാരവും കൂട്ടപ്രാർത്ഥനയും)

നബിദിനത്തിൽ സന്തോഷിക്കുന്നതും നബിദിനാഘോഷം നടത്തുന്നതും എതിർക്കുന്ന വഹാബി വീരന്മാർ ഹൈന്ദവ സഹോദരങ്ങളുടെ ഓണാഘോഷത്തെയും, മാവേലിയെ അനുസ്മരിക്കുന്നതിനെയും ഒരുളുപ്പിമില്ലാതെ അംഗീകരിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്യുന്നു.

വഹാബി മതം രൂപീകരിച്ച് കൊണ്ട് പരിശുദ്ധ ദീനുൽ ഇസ്ലാമിനെ ഇത്രമാത്രം തരം താഴ്ത്തി ജനങ്ങൾക്ക് മുന്നിൽ താറടിച്ച് കാണിച്ചപ്പോഴും, സ്വന്തം സഹോദരങ്ങളെ മുശ്രിക്കും കാഫിറും വിളിച്ച് അധിക്ഷേപിച്ചിട്ടും മതിവരാതെ, സ്വയം ഗ്രൂപ്പുകൾ തിരിഞ്ഞ് പരസ്പരം മുശ്രിക്കും കാഫിറും വിളിച്ച് തരം താണപ്പോഴും വഹാബികൾ എന്തു നേടി എന്നു കൂടി ഈ ജനങ്ങൾക്ക് ഒന്ന് പറഞ്ഞു കൊടുക്കൂ സഹോദരങ്ങളേ. 

വഹാബികൾക്ക് ഉത്തരം മുട്ടിയാൽ പച്ചത്തെറി വിളിക്കലും ഭീഷണിപ്പെടുത്തലും, വധശ്രമങ്ങൾ നടത്തലുമാണ്‌ പതിവ്. ഇവിടെ ബഹുമാന്യ സുഹൃത്ത് ബഷീർ വള്ളിക്കുന്ന് എൻറെ കമൻസിന്‌ ഡെലീറ്റ് ചെയ്ത് രണ്ട് വട്ടം വധശ്രമം നടത്തിയിരിക്കുന്നു. ഇത് തന്നെയാണ്‌ വഹാബിസം എന്ന സലഫിസം എന്ന മുജാഹിദിസം. അല്ലാഹു ഇവർക്ക് ഹിദായത്ത് മടക്കി നല്കട്ടെ. ആമീൻ!