Thursday, June 20, 2013

വള്ളിക്കുന്ന് ഡിലീറ്റിയ കമൻസ്

ബഷീർ വള്ളിക്കുന്നിൻറെ "ഹുസൈൻ മടവൂരിന്റെ ലേഖനവും മുജാഹിദ് ഐക്യ പ്രതീക്ഷകളും" എന്ന പോസ്റ്റിൽ ഞാനയച്ച ഒരു കമൻസ് രണ്ടു വട്ടവും ഡിലീറ്റ് ചെയ്തിരിക്കുന്നതിനാൽ ആ കമൻസ് ജനങ്ങൾക്ക് വേണ്ടി എൻറെ പോസ്റ്റിൽ വായിക്കാവുന്നതാണ്‌. 
 
കമൻസ് ഇതാണ്‌:-

ഇസ്ലാമിൻറെ ആത്മാവും ജീവനാഡിയുമാണ്‌ തൗഹീദ് (ഏകദൈവവിശ്വാസം). ആ തൗഹീദും, തൗഹീദിൻറെ നേർവിപരീതമായ ശിർക്കും (ബഹുദൈവ വിശ്വാസം) എന്താണെന്ന് ഒന്ന് നിർവചിക്കാൻ പോലും നാളിതുവരെ മുജാഹിദ് സുഹൃത്തുക്കൾക്ക് കഴിഞ്ഞിട്ടില്ല. പാവപ്പെട്ട മുജാഹിദ് സഹോദരങ്ങളുടെ വിശ്വാസങ്ങളെ അമ്മാനമാടിക്കളിക്കുന്ന വഹാബി-സലഫി മൗലവിമാർക്ക് നാളിതുവരെ സുന്നികളെ ഒരൊറ്റ സംവാദത്തിൽ പോലും തോല്പ്പിക്കാൻ ലോകത്തൊരിടത്തും കഴിഞ്ഞിട്ടുമില്ല.

തൗഹീദ്-ശിർക്ക് വിഷയങ്ങളിൽ സുന്നികൾ തമ്മിൽ ഒരു അനൈക്യവുമില്ല. എന്നാൽ വഹാബികളോ?


മുഹിയിദ്ദീൻ ഷൈഖിനെ (റ) വിളിക്കുന്നത് ശിർക്കാണെന്ന് വാദിക്കുന്ന വഹാബികൾ അത്തഹിയാത്തിൽ നബി (സ)യെയും, ഇബ്രാഹീം നബി (അ) യെയും വിളിച്ച് ശിർക്ക് ചെയ്യുന്നു.
 

സുന്നികൾ മുശ്രിക്കുകളും, അവരെ കൊല്ലണമെന്നും വാദിക്കുന്ന വഹാബികൾ തന്നെ സുന്നികൾക്ക് സലാം പറയുകയും, സുന്നികളുടെ മക്കളെ വിവാഹം ചെയ്യുകയും, സുന്നികൾ അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നു.

അല്ലാഹുവിൻറെ അനുമതി പ്രകാരം ഔലിയാക്കൾ(റ) അല്ഭുതങ്ങൾ കാണിക്കുന്ന കഴിവിനെ നിഷേധിക്കുന്ന വഹാബികൾ പിശാച്, ജിന്ന്, മലക്ക് തുടങ്ങിയ സൃഷ്ടികൾക്ക് അല്ലാഹു നല്കിയിട്ടുള്ള കഴിവിനെ അംഗീകരിക്കുന്നു.

നമസ്കാര ശേഷമുള്ള കൂട്ടുപ്രാർത്ഥനയെ എതിർക്കുന്ന വഹാബികൾ തന്നെ നമസ്കാര ശേഷം കൂട്ടുപ്രാർത്ഥന നടത്തുന്നു. (ഉദാ:- തിരുവനന്തപുരത്തെ പാളയം പള്ളിയിലെ വഹാബി ഇമാം ജനാബ് ജമാൽ മങ്കടയുടെ നമസ്കാരവും കൂട്ടപ്രാർത്ഥനയും)

നബിദിനത്തിൽ സന്തോഷിക്കുന്നതും നബിദിനാഘോഷം നടത്തുന്നതും എതിർക്കുന്ന വഹാബി വീരന്മാർ ഹൈന്ദവ സഹോദരങ്ങളുടെ ഓണാഘോഷത്തെയും, മാവേലിയെ അനുസ്മരിക്കുന്നതിനെയും ഒരുളുപ്പിമില്ലാതെ അംഗീകരിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്യുന്നു.

വഹാബി മതം രൂപീകരിച്ച് കൊണ്ട് പരിശുദ്ധ ദീനുൽ ഇസ്ലാമിനെ ഇത്രമാത്രം തരം താഴ്ത്തി ജനങ്ങൾക്ക് മുന്നിൽ താറടിച്ച് കാണിച്ചപ്പോഴും, സ്വന്തം സഹോദരങ്ങളെ മുശ്രിക്കും കാഫിറും വിളിച്ച് അധിക്ഷേപിച്ചിട്ടും മതിവരാതെ, സ്വയം ഗ്രൂപ്പുകൾ തിരിഞ്ഞ് പരസ്പരം മുശ്രിക്കും കാഫിറും വിളിച്ച് തരം താണപ്പോഴും വഹാബികൾ എന്തു നേടി എന്നു കൂടി ഈ ജനങ്ങൾക്ക് ഒന്ന് പറഞ്ഞു കൊടുക്കൂ സഹോദരങ്ങളേ. 

വഹാബികൾക്ക് ഉത്തരം മുട്ടിയാൽ പച്ചത്തെറി വിളിക്കലും ഭീഷണിപ്പെടുത്തലും, വധശ്രമങ്ങൾ നടത്തലുമാണ്‌ പതിവ്. ഇവിടെ ബഹുമാന്യ സുഹൃത്ത് ബഷീർ വള്ളിക്കുന്ന് എൻറെ കമൻസിന്‌ ഡെലീറ്റ് ചെയ്ത് രണ്ട് വട്ടം വധശ്രമം നടത്തിയിരിക്കുന്നു. ഇത് തന്നെയാണ്‌ വഹാബിസം എന്ന സലഫിസം എന്ന മുജാഹിദിസം. അല്ലാഹു ഇവർക്ക് ഹിദായത്ത് മടക്കി നല്കട്ടെ. ആമീൻ!

Thursday, June 2, 2011

സത്യത്തെ ഭയക്കുന്നതാണോ അംഗീകരിക്കുന്നതാണോ യുക്തി?

ജബ്ബാര്‍ മാഷിന്‍റെ
അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍? എന്ന പോസ്റ്റില്‍ പാര്‍ത്ഥന്‍ എന്ന സുഹൃത്തിന്‌ ഞാന്‍ കൊടുത്ത മറുപടി ഡിലീറ്റ്‌ ചെയ്തതിനെ ഞാന്‍ ഒരു പോസ്റ്റായി താഴെ കൊടുക്കുന്നു.

ആ പോസ്റ്റില്‍ വിഷയത്തില്‍ നിന്നും മാറിയാണ്‌ പാര്‍ത്ഥന്‍ ചോദിച്ചതെങ്കിലും, ആ ചോദ്യങ്ങള്‍ ജബാര്‍ മാഷ്‌ ഡിലീറ്റ്‌ ചെയ്യാന്‍ ശ്രമിക്കാതെ അതിന്‌ ഞാന്‍ കൊടുത്ത മറുപടി ഡിലീറ്റ്‌ ചെയ്തത്‌ എന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല. വായനക്കാര്‍ക്ക്‌ ആ ചോദ്യവും എന്‍റെ ഉത്തരവും ചുവടെ വായിക്കാം.

ആദ്യം പാര്‍ത്ഥന്‍റെ ചോദ്യം

Muhammed Nawaz: [ബിംബാരാധനകളും ബഹുദൈവാരാധനകളും ഒക്കെ മനുഷ്യര് പിന്നീട് ഹൈന്ദവ ദര്ശനങ്ങളില് കടത്തിക്കൂട്ടിയതാണ്.]

പാര്‍ത്ഥന്‍: നിങ്ങൾ ഏതു രാജ്യത്തെ ഹൈന്ദവദർശനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത് എന്നുള്ള കാര്യത്തിൽ പോലും സംശയമുണ്ട്. മനുഷ്യന്റെ കൈകടത്തലുകളില്ലാത്ത ഏത് ഹൈന്ദവ ഗ്രന്ഥമാണ് നിങ്ങളുടെ പക്കൽ ഉള്ളത്. ഇസ്ലാമിക അധിനിവേശക്കാരും കൊള്ളക്കാരും തീവെച്ചു നശിപ്പിച്ചിട്ടും നശിക്കാതെയും ചിതലരിക്കാതെയും കിടക്കുന്ന ഗ്രന്ഥങ്ങൾ ഇപ്പോഴും നിലനില്ക്കുന്നതുതന്നെ ആ ദർശനത്തിന്റെ മഹത്വമാണ്.

ഇവിടെ കമന്റുന്ന ഇസ്ലാമിക ചിന്തകരുടെ ഏകദൈവ വിശ്വാസം അല്ല വൈദിക-അദ്ദ്വൈത ദർശനങ്ങളിൽ ഉള്ളത് എന്നു പറഞ്ഞാൽ അത് എന്തുകൊണ്ടാണെന്നെങ്കിലും ചിന്തിക്കാനുള്ള ധർമ്മബോധം ഇല്ലാത്തവരോട് എന്തു പറയാൻ. ഋഗ്വേദത്തിൽതന്നെ ബഹുദൈവ ആരാധനയും പ്രതീകാരാധനയും ഉണ്ടായിരുന്നു. അതും കൈകടത്തലുകളാണെന്നായിരിക്കും നിങ്ങളുടെ ഭാഷ്യം. അതുകൊണ്ടൊന്നും ഈ കഥ തീരില്ല. ബിംബം എന്ന പ്രതീങ്ങളിൽ വിശ്വസിക്കാത്ത ഏതു സമൂഹമാണ് ഇന്നുള്ളത്. സർവ്വവ്യാപിയും സർവ്വജ്ഞനുമായ ദൈവത്തിനെ പ്രാർത്ഥിക്കാൻ എപ്പോഴും ഒരേ ദിശയിൽ തന്നെയാവണം എന്നതുതന്നെ അന്ധവിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന തലമാണ്. കഅബ ദൈവത്തിന്റെ ഭൂമിയിലെ വസതിയാനെന്നു വിശ്വസിക്കൂന്നതിലും ആരും ഒരു ബിംബം കാണുന്നില്ല. ചെകുത്താൻ ഉണ്ടെന്നും അതിനെ കല്ലെറിയണമെന്നതും പ്രത്യക്ഷമായ അന്ധവിശ്വാസം തന്നെ. ഇങ്ങനെയുള്ളവരാണ് ഹൈന്ദവ ബിംബാരാധനയെ അവഹേളിക്കുന്നത്.

ഒരു വസ്തുവിനെയോ അനുഭവത്തെയോ വിശദീകരിക്കണമെങ്കിൽ പ്രതീകങ്ങളെ സ്വീകരിച്ചേ മതിയാവുള്ളൂ. താങ്കളോട് ഒരു കാര്യം ചോദിച്ചോട്ടെ. ‘കറുപ്പ്’ താങ്കൾ എങ്ങനെ വിശദമാക്കും. പോട്ടെ ഒരു സുഗന്ധം അനുഭവിക്കുന്നു. അത് ഏത് ഗന്ധമായിരുന്നു എന്ന് എങ്ങിനെ വിശദീകരിക്കും. ഒരു മറുപടി പ്രതീക്ഷിക്കുന്നു.

ഹൈന്ദവ ദർശനങ്ങളിലെ പ്രതീകങ്ങൾ പ്രപഞ്ചത്തിന്റെ ആദിമസത്യത്തെ കണ്ടെത്തി അതിന്റെ പ്രാധിനിത്യം വഹിക്കുന്ന രൂപങ്ങളാണ്. പദങ്ങൾക്കൊണ്ട് നിർമ്മിച്ച ബിംബങ്ങളും, ശ്ലോകങ്ങളും അതുകൊണ്ട് നിർമ്മിച്ച പ്രതീകങ്ങളും, പ്രതീകങ്ങൾക്ക് അവയവങ്ങൾ നൽകുന്ന രീതിയിലുള്ള ഒരു ബിംബസങ്കൽപ്പവും ലോകത്തൊരിടത്തും കാണില്ല. മറ്റുള്ള ദർശനങ്ങൾ ഏതിങ്കിലും വ്യക്തികളോ വ്യക്തികളുടെ പ്രതീകമായി ഒരു കാളയോ ഒക്കെയായിരിക്കും ബിംബമാക്കുക. അതുകൊണ്ടാണ് പിന്നീടു വന്ന പ്രവാചകന്മാർക്ക് അത്തരം ബിംബങ്ങളെ എടുത്തു കളയേണ്ടി വന്നത്.

ഇനി ജബ്ബാര്‍ മാഷ്‌ ഡിലീറ്റിയ ഞാന്‍ കൊടുത്ത ഉത്തരങ്ങളിലേയ്ക്ക്‌

[നിങ്ങൾ ഏതു രാജ്യത്തെ ഹൈന്ദവദർശനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത് എന്നുള്ള കാര്യത്തിൽ പോലും സംശയമുണ്ട്. മനുഷ്യന്റെ കൈകടത്തലുകളില്ലാത്ത ഏത് ഹൈന്ദവ ഗ്രന്ഥമാണ് നിങ്ങളുടെ പക്കൽ ഉള്ളത്. ]

ഞാന് പറഞ്ഞത് നമ്മുടെ പക്കലുള്ള, ഇന്ന് നിലവിലുള്ള, ഹൈന്ദവ ദര്ശ നങ്ങളില് ദൈവീകമായ ഏകദൈവ സിദ്ധാന്തവും, അതോടൊപ്പം പിന്നീട് കടത്തിക്കൂട്ടിയ മാനുഷികവും പൈശാചികവുമായ ബഹുദൈവ-വിഗ്രഹാരാധനകളും നിലനില്ക്കുന്നു എന്നാണ്.

ഇല്ലെങ്കില് പറയൂ, എങ്ങനെ ഈ വലിയ വൈരുദ്ധ്യം ഹൈന്ദവ ദര്ശനങ്ങളില് കടന്നു കൂടി?

ഇത് മനസ്സിലാക്കാന് വലിയ ധര്മ്മബോധമോ, ബുദ്ധിയോ ഒന്നും വേണ്ട, അല്പം സാമാന്യ ബുദ്ധി മാത്രം മതി.

ഇനി ബഹുദൈവ-വിഗ്രഹ ആരാധനകള് ദൈവീകവും അതില് മനുഷ്യര് ദൈവീകമല്ലാത്ത ഏകദൈവ സിദ്ധാന്തമാണ് കടത്തിക്കൂട്ടിയത് എന്ന് വല്ല വാദവുമുണ്ടോ?

[ഇസ്ലാമിക അധിനിവേശക്കാരും കൊള്ളക്കാരും തീവെച്ചു നശിപ്പിച്ചിട്ടും നശിക്കാതെയും ചിതലരിക്കാതെയും കിടക്കുന്ന ഗ്രന്ഥങ്ങൾ ഇപ്പോഴും നിലനില്ക്കുന്നതുതന്നെ ആ ദർശനത്തിന്റെ മഹത്വമാണ്. ]

അത്തരം ചെയ്തികള് ചെയ്ത ഭരണാധികള്ക്ക് യഥാര്ത്ഥ ഇസ്ളാം എന്തെന്ന് അറിയില്ല. അവര് ദൈവത്തിന്റെ മുന്നില് കുറ്റക്കാര് തന്നെയാണ്. ഇസ്ളാമിലെ നാല് ഭാര്യമാര് (കഠിനമായ വ്യവസ്ഥകളുണ്ട് - പാലിക്കാന് കഴിഞ്ഞില്ലെങ്കില് ഒന്ന് മാത്രം) എന്ന നിയമത്തെ പൊളിച്ച് കൊണ്ട് അനേകം രജപുത്ര സ്ത്രീകളെ വിവാഹം ചെയ്തും, "ദീന് ഇലാഹി" എന്ന പുതിയ മതം രൂപീകരിച്ചും ഇസ്ളാമിനെ പൊളിച്ചുതകര്ത്തചുരുക്കം ചില മുഗള് ഭരണാധികാരികളുടെ കൊള്ളരുതായ്മകളെ ഇസ്ളാമികമെന്ന് തെറ്റിദ്ധരിപ്പിക്കരുത്.

[ബിംബം എന്ന പ്രതീകങ്ങളിൽ വിശ്വസിക്കാത്ത ഏതു സമൂഹമാണ് ഇന്നുള്ളത്. ]

പ്രതീകങ്ങളെ ആദരിക്കുന്നത് അന്ധവിശ്വാസമോ തെറ്റോ അല്ല. എന്നാല് അവയെ ആരാധിക്കരുത് തെറ്റും അന്ധവിശ്വാസവുമാകുന്നു. മനുഷ്യന്റെ റോള് മോഡല് സമൂഹം എന്ത് ചെയ്യുന്നു എന്നത് നോക്കിയല്ല. ദൈവത്തിന്റെ അവതാരങ്ങളും ദൂതന്മാരും എന്ത് റോള് മോഡലാണ് കാട്ടിത്തന്നുവോ അതാകണം നമ്മുടെയും റോള് മോഡല്.

[സർവ്വവ്യാപിയും സർവ്വജ്ഞനുമായ ദൈവത്തിനെ പ്രാർത്ഥിക്കാൻ എപ്പോഴും ഒരേ ദിശയിൽ തന്നെയാവണം എന്നതുതന്നെ അന്ധവിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന തലമാണ്. ]

അദ്ധ്യാപകന് കുട്ടികളെ ഒരേ ദിശയില് ഇരുത്തി പഠിപ്പിക്കുന്നത് കുട്ടികള്ക്ക് എളുപ്പം കാര്യങ്ങള് മനസ്സിലാക്കാനാണ്. പല ദിശയില് ഇരുത്തി കുട്ടികളെ പഠിപ്പിക്കാന് അദ്ധ്യാപന് കഴിയും, പക്ഷെ അത് കുട്ടികള്ക്ക് ആശയക്കുഴപ്പവും പ്രശ്നവുമുണ്ടാക്കും. ഇതിനെ അന്ധവിശ്വാസമെന്ന് പറയാന് പറ്റില്ല. ഇതേ Concept തന്നെയാണ് ദൈവത്തിനെ ആരാധിക്കുമ്പോള് എല്ലാവരും ഒരേ ദിശയില് തന്നെയാവണം എന്ന് പറയുന്നതിലും പ്രകടമാകുന്നത്.

[കഅബ ദൈവത്തിന്റെ ഭൂമിയിലെ വസതിയാനെന്നു വിശ്വസിക്കൂന്നതിലും ആരും ഒരു ബിംബം കാണുന്നില്ല. ചെകുത്താൻ ഉണ്ടെന്നും അതിനെ കല്ലെറിയണമെന്നതും പ്രത്യക്ഷമായ അന്ധവിശ്വാസം തന്നെ.]

കഅബയ്ക്ക് അകത്താണ് അല്ലാഹു താമസിക്കുന്നത് എന്ന് ഒരു മുസ്ളിമും വിശ്വസിക്കുന്നില്ല. ഹജ്ജിന്റെ വേളയില് ചെകുത്താന്റെ പ്രതീകത്തില് കല്ലെറിയുന്നതും, സഫാ മര്‍വാ കുന്നുകള്ക്കിടയില് നടക്കുന്നതും ഓടുന്നതുമൊക്കെ മുമ്പ് നടന്ന സംഭവത്തിന്റെ ഓര്മ്മ പുതുക്കലും ആഘോഷിക്കലും മാത്രമാണ്. ഇത് അന്ധവിശ്വാസമാണെങ്കില് ഇതുപോലെ ഓര്മ്മ പുതുക്കി ആഘോഷിക്കുന്ന എല്ലാ കാര്യങ്ങളെയും അന്ധവിശ്വാസമാണെന്ന് പറയേണ്ടിവരും.

[ഇങ്ങനെയുള്ളവരാണ് ഹൈന്ദവ ബിംബാരാധനയെ അവഹേളിക്കുന്നത്. ]

ഇസ്ളാം ഒരിക്കലും ഹൈന്ദവ ബിംബാരാധനകളെയും ത്രികേയത്വങ്ങളെയും അവഹേളിക്കാനോ നിന്ദിക്കാനോ പറയുന്നില്ല. എന്നാല് ഇതൊക്കെ മനുഷ്യനിര്മ്മിതവും, പൈശാചികവും ആണെന്നും, അതുകൊണ്ട് ഇതൊക്കെ കൈവെടിഞ്ഞ് ഏകദൈവവിശ്വാസത്തിലേയ്ക്ക് മടങ്ങണമെന്നും താക്കീത് നല്കുകയും ചെയ്യുന്നുണ്ട്. ഈ സത്യം അംഗീകരിക്കുന്നവര്ക്ക് പ്രതിഫലവും (സ്വര്ഗ്ഗം ) നിഷേധിക്കുന്നവര്ക്ക് ശിക്ഷയും (നരകം) ഉണ്ട്. ഇസ്ളാം ആരെയും നിര്ബന്ധിക്കുന്നില്ല, ഇഷ്ടമുള്ളവര്ക്ക് ഇഷ്ടമുള്ളത് സ്വീകരിച്ച് കൊണ്ട് വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം.

ഏകദൈവ വിശ്വാസം തെറ്റാണെന്നോ പൈശാചികമാണെന്നോ, പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നോ തെളിയിക്കാന് ഒരു മതങ്ങള്ക്കും ഒരുകാലത്തും സാധ്യമേയല്ലെങ്കില് അതിനെ നാം അംഗീകരിച്ച് വിശ്വസിക്കുന്നതല്ലേ യുക്തി!

Tuesday, March 29, 2011

ഒ അബ്ദുള്ളയ്ക്ക്‌ മറുപടി - അന്ധവിശ്വാസത്തിന്‌ ആടാന്‍ ഒരു തലമുടി

നബി (സ) തങ്ങളുടെ തിരുകേശം മുക്കിയ വെള്ളം കുടിച്ച്‌ ബറക്കത്തെടുക്കുന്നത്‌ അന്ധവിശ്വാസമാണെന്നും, നബി (സ)യുടെ തിരുകേശം ബോഡി വേസ്റ്റ്‌ - ശരീര വിസര്‍ജ്ജ്യമാണെന്നും പരിഹസിക്കുന്ന അബ്ദുള്ളയുടെ യുക്തിചിന്തകളോട്‌ ചില കാര്യങ്ങള്‍ ചോദിക്കാതെ വയ്യ.

"മുഹമ്മദ്‌ നബി നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യന്‍ മാത്രമാണ്‌" എന്ന്‌ വിശുധ ഖുര്‍ആനില്‍ പറഞ്ഞെന്ന്‌ പച്ചക്കള്ളം തട്ടിവിട്ട ഈ ചേകന്നൂരിയ്ക്ക്‌ ഇസ്ളാമിലെ ബറക്കത്തെടുക്കുന്ന സല്‍ക്കര്‍മ്മത്തെ ചോദ്യം ചെയ്യാന്‍ എന്ത്‌ യോഗ്യതയാണുള്ളത്‌?

ഖുര്‍ആന്‍ പറഞ്ഞത്‌ "(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു" എന്നാണ്‌. പമ്പരവിഡ്ഢിയും പെരുങ്കള്ളനുമായ ഒ അബ്ദുള്ളയുടെ പച്ചക്കള്ളം ശരിയാണെങ്കില്‍, നമ്മളെല്ലാവരും നബി (സ)യെ പോലെ ബോധനം നല്‍കപ്പെടുന്നവരും, മാലാഖമാരെപറ്റിയും, ജിന്നുകളെ പറ്റിയും, അവരുടെ ഭാഷയെപറ്റിയുമൊക്കെ നല്ലഗ്രാഹ്യവും, നിപുണതയും ഉള്ളവരാകണമല്ലോ?

തനിക്ക്‌ ദഹിക്കാത്ത ഹദീസുകള്‍ കണ്ടാല്‍ ചാടിക്കടക്കുന്ന ഈ വിവരംകെട്ട ചേകന്നൂരികള്‍ ഖുര്‍ആനിനെയും, ഹദീസിനെയും മുഫസ്സിറുകളും, മുഹദ്ദിസുകളും വിവരിച്ചു തന്നപോലെ പഠിക്കാതെ, സ്വയം തര്‍ജ്ജുമയാകുന്ന തോന്നിവാസത്തിന്‍റെ പിന്നാലെ പോയി ഈമാന്‍ നഷ്ടപ്പെടുത്തിയാല്‍ അതൊക്കെ ശരിവെച്ച്‌ തരാന്‍ മുസ്ളിങ്ങളെ കിട്ടുമെന്നാണോ വിചാരിക്കുന്നത്‌?

നബി(സ)യുടെ തിരുകേശം ശരീര വിസര്‍ജ്ജ്യമാണെന്ന്‌ വിശ്വസിക്കുകയും, വാദിക്കുകയും ചെയ്യുന്ന ഒ അബ്ദുള്ളയോടും, അവര്‍ക്ക്‌ ദാസ്യപ്പണി ചെയ്ത്‌ കൊടുക്കുന്ന ഈ കെ സമസ്ത എന്ന ആട്ടിന്തോലിട്ട വഹാബി ചാരന്‍മാരോടും ഇതും കൂടി ചോദിക്കോനുണ്ട്‌.

അബ്ദുള്ളയുടെ ഭാഷയില്‍ ബീജവും ദൂരെക്കളയേണ്ട ബോഡി വേസ്റ്റ്‌ ആയിരിക്കുമല്ലോ? അപ്പോള്‍ ബീജത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യരെ കാണുമ്പോള്‍ ചാടിക്കടക്കുകയാണോ ഇയാള്‍ ചെയ്യാറ്‌?

മനുഷ്യന്‍റെയും, മറ്റ്‌ ജീവജാലങ്ങളുടെയും സകല ബോഡി വേസ്റ്റുകളും തിന്ന്‌ ജീവിക്കുന്ന കോഴികളെ അറുത്ത്‌ ബിരിയാണിയും കറിയും വെച്ച്‌ തന്നാല്‍ ചാടിക്കടക്കുമോ അതോ “ഞം ഞം” അടിക്കുമോ?

നാം ധരിക്കുന്ന വസ്ത്രങ്ങള്‍ പട്ടുനൂല്‍ പുഴുവിന്‍റെ വിസര്‍ജ്ജ്യത്തില്‍ നിന്നും എടുക്കുന്നതിനാല്‍ തുണിയുരിഞ്ഞ്‌ കൊണ്ടാണോ ചാടിക്കടക്കുന്നത്‌?

മനുഷ്യന്‍റെയും, മറ്റ്‌ ജീവികളുടെയും വിസര്‍ജ്ജ്യത്തില്‍ നിന്നും കണ്ടുപിടിച്ചിട്ടുള്ള ഔഷധങ്ങളെയും, അത്‌ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരെയും, അത്‌ കഴിച്ച്‌ രോഗം ഭേദമാക്കിയെടുക്കുന്ന രോഗികളെയും കാണുമ്പോള്‍ ചാടിക്കടക്കുമോ, അതോ അതൊക്കെ അന്ധവിശ്വാസമെന്ന്‌ പരിഹസിക്കുമോ?

ഇനി ഇതൊന്നുമല്ല, ഈ ബോഡി വേസ്റ്റ്കളൊക്കെ പരിശുദ്ധവും ഉപയോഗിക്കാവുന്നതും, എന്നാല്‍ പ്രവാചന്‍മാരുടേത്‌ മാത്രം അന്ധവിശ്വാസത്തില്‍ പെടുന്നതും പരിഹസിക്കേണ്ടതും എന്നാണോ?

Wednesday, March 23, 2011

മത തീവ്രവാദം, ഉത്തരവാദി ആര്?

മുസ്ളിം സമുദായത്തിലെ ഒരു വിഭാഗക്കാര്‍, അല്ലാഹു മുസ്ളിങ്ങള്ക്ക്‌ നല്കിയ അഹിലു സുന്നത്തി വല്‍ ജമാഅത്‌ (സുന്നി) എന്ന രക്ഷയുടെ കയറിനെ പൊട്ടിച്ചെറിഞ്ഞുകൊണ്ട്‌ ഷിയാഇസം, വഹാബിസം, മൌദൂദിസം, ഖാദിയാനിസം, ചേകനൂരിസം, മുജാഹിദിസം, സലഫിസം, ഖുതുബിസം, തുടങ്ങിയ അനിസ്ളാമിക പൈശാചികപ്രസ്ഥാനങ്ങളുടെ പിന്നാലെ പോയി, സ്വന്തം സമുദായത്തിനും ഇതര സമുദായത്തിനും ലോകത്തിനും ഭീഷണിയും വെല്ലുവിളിയും ആയികൊണ്ടിരിക്കുന്നു.

ഈ പുത്തന്‍വാദികളൊക്കെ 1920 കള്ക്ക് ശേഷം കേരളത്തില്‍ ഉടലെടുത്തവയാണെങ്കിലും, 1990 ന്‌ ശേഷം, അതായത്‌ ബാബറി മസ്ജിദിനെ പൊളിച്ചതിനു ശേഷമാണ്‌ അപകടമാകുന്ന വിധത്തില്‍ കേരളത്തില്‍ സജീവമായി തുടങ്ങിയത്‌. പരിശുദ്ധ ഇസ്ളാമിനെയും അതിന്റെ വളര്ച്ചയെയും തകര്ക്കുക എന്ന ഗൂഢലക്‌ഷ്യത്തോടെ, പാശ്ചാത്യ-സാമ്രാജ്യത്വ-ഫാസിസ്റ്റ്‌-സയണിസ്റ്റ്‌ ശക്തികള്‍ ഊണും ഉറക്കവുമൊഴിച്ച്‌ മേല്‍ പറഞ്ഞ പൈശാചിക ഇസങ്ങള്ക്ക് പിന്നിലും, പ്രവര്ത്തിക്കുന്നുണ്ടെന്ന പരമാര്ത്ഥം അനിഷേധ്യമാണ്‌.

സുന്നികള്‍ ബഹിഭൂരിപക്ഷം വരുന്ന രാജ്യങ്ങളിലൊക്കെ ആയുധക്കച്ചവടവും, അധിനിവേശങ്ങളും നടത്താന്‍ അമേരിക്കന്‍ ക്രൈസ്ത ഭീകരന്മാരായ പാശ്ചാത്യര്‍ കൂട്ടുപിടിക്കുന്നത്‌ മേല്‍ പറയപ്പെട്ട പുത്തന്‍വാദികളെയാണ്‌. മുസ്ളിം രാഷ്ട്രങ്ങളില്‍ നിര്ദ്ദയം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ ഭൂരിപക്ഷവും സുന്നികള്‍ ആയതിനാല്‍, അവര്ക്ക് ‌ വേണ്ടി ഒന്ന്‌ പ്രാര്ത്ഥിക്കാനോ, പ്രവര്ത്തിക്കാനോ ഒന്നും ഈ പുത്തന്‍വാദികള്‍ തയാറാകുകയില്ല. ഗള്ഫ് രാഷ്ട്രങ്ങളിലെ ഭരണാധികാരികളിലെ വഹാബി–ഷിയാ-മൌദൂദി നേതാക്കന്മാര്‍ അമേരിക്കയ്ക്ക്‌ വേണ്ടി എല്ലാവിധ സഹായസഹകരണങ്ങളും രഹസ്യമായും പരസ്യമായും ചെയ്തു കൊടുക്കുന്നുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്‌.

നമ്മുടെ മാതൃരാജ്യത്തെ എല്ലാ അര്ത്ഥത്തിലും തകര്‍ക്കാന്‍ കച്ചകെട്ടിയവരാണല്ലൊ പാകിസ്താന്‍ തീവ്രവാദികള്‍. എന്നാല്‍ അവരില്‍ സുന്നികളില്ല എന്നത്‌ നിഷേധിക്കാനാവാത്ത സത്യവുമാണ്‌. ഈ തീവ്രവാദികളില്‍ അധികവും അവിടുത്തെ പുത്തന്‍വാദികളാണ്‌. ഈ പാകിസ്താന്‍ തീവ്രവാദികള്ക്ക് ‌ എല്ലാവിധത്തിലുള്ള ആയുധങ്ങളും, വെടിക്കോപ്പുകളും, സമ്പത്തും ഒക്കെ യഥേഷ്ടം നല്കി സഹായിക്കുന്നവരാണ്‌ അമേരിക്കന്‍ ക്രൈസ്തവ ഭീകരന്മാരായ സാമ്രാജ്യവര്ഗ്ഗം.

പാകിസ്താന്‍ തീവ്രവാദികള്ക്ക് ‌ എല്ലാവിധത്തിലുള്ള ആയുധങ്ങളും സമ്പത്തും നല്കി സഹായിക്കുന്ന അമേരിക്ക തന്നെ, ഇന്ത്യയ്ക്ക്‌ അതിന്റെ ബദല്‍ ആയുധങ്ങള്‍ വിറ്റ്‌ ഇരട്ടി ലാഭം കൊയ്യുന്നു. ഉസാമയെയും സദ്ദാമിനെയുമൊക്കെ ആയുധങ്ങളും സമ്പത്തും നല്കി സഹായിച്ചിരുന്ന അമേരിക്കയാണ്‌ ഇന്ന് അതേ തീവ്രവാദത്തിന്റെ പേരും പറഞ്ഞ്‌ അഫ്ഗാനിലും, ഇറാഖിലുമൊക്കെ ലക്ഷക്കണക്കിന്‌ സുന്നി നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ട്‌ ആയുധക്കച്ചവടവും, അധിവേശങ്ങളുമൊക്കെ നടത്തി ലാഭങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്നത്‌.

ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ തീവ്രവാദങ്ങള്‍ വളര്‍ത്താന്‍ ആയുധങ്ങള്‍ വിറ്റുകൊണ്ട്‌ അമേരിക്ക മില്യണുകള്‍ ലാഭങ്ങള്‍ കൊയ്യുന്നു. ശേഷം അതേ തീവ്രവാദത്തെ എതിര്‍ക്കാനെന്ന പേരും പറഞ്ഞ്‌ അതാത്‌ രാജ്യങ്ങള്‍ക്ക്‌ ബദല്‍ ആയുധങ്ങള്‍ നല്‍കി വീണ്ടും ആയുധക്കച്ചവടം നടത്തി കൊള്ളയും, അധിനിവേശങ്ങളും നടത്തുന്നു. ഇവിടെ മരിച്ച്‌ വീഴുന്നത്‌ മുസ്ളിം ആകുമ്പോള്‍, ഇസ്ളാമിക രാജ്യത്തിനെതിരെ ആകുമ്പോള്‍, സര്‍വ്വ ലോകങ്ങളും, ഇതര മതക്കാരും മൌനം പാലിക്കുന്നു.

അമേരിക്കയ്ക്ക്‌ വേണ്ടി പണിയെടുക്കുന്ന ഇന്നത്തെ യുക്തിവാദി സംഘങ്ങള്‍ ഇസ്ളാം മതത്തെ മാത്രം കുറ്റപ്പെടുത്തി, സാമ്രാജ്യ ശക്തികളെ സഹായിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. തീവ്രവാദത്തിനെതിരെ പോരാടാന്‍ അവതരിച്ച ഖുര്ആന്‍ ആയത്തുകളെയും, ഹദീസുകളെയും ഒക്കെ അവിശ്വാസികള്കെതിരെയും, സാധാരണക്കാര്‍ക്കും എതിരെയാണെന്ന് ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തി പരിശുദ്ധ ഇസ്ളാമിനെ പ്രതിക്കൂട്ടിലാക്കാനാണ്‌ യുക്തിവാദികള്‍ എപ്പോഴും കിണഞ്ഞ്‌ പരിശ്രമിച്ച്‌ കൊണ്ടിരിക്കുന്നത്‌.

മതത്തിന്റെ പേര്‍ പറഞ്ഞ്‌ തീവ്രവാദവും വര്ഗ്ഗീ്യവാദവും കാട്ടുന്നവര്ക്ക് ‌ യഥാര്ത്ഥത്തില്‍ മതമില്ല എന്ന സത്യത്തെ അട്ടിമറിച്ചുകൊണ്ട്‌, ഈ യുക്തിവാദികള്‍ "മത ഭീകരവാദം, മത തീവ്രവാദം" എന്നൊക്കെ അത്യുച്ചത്തില്‍ മുറവിളികള്‍ കൂട്ടുന്നത്‌ യഥാര്ത്ഥ ഭീകരവാദികളും, ഭീകരവാദത്തിന്റെ മുഖ്യകാരണക്കാരുമായ അമേരിക്കന്‍ ക്രൈസ്തവ സാമ്രാജ്യ ഭീകരന്മാരുടെ കച്ചവടങ്ങളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് നാം തിരിച്ചറിയണം.

ചുരുക്കത്തില്‍, അമേരിക്കന്‍ സാമ്രാജ്യ ശക്തികള്ക്ക് മതമില്ല. അവര്‍ ലക്ഷ്യമിടുന്നത്‌ ആയുധക്കച്ചവത്തിലൂടെ മില്യണുകള്‍ ലാഭം കൊയ്യുക എന്നത്‌ മാത്രമാണ്‌. ഒരു ശവപ്പെട്ടിക്കാരന്റെ വൃത്തികെട്ടതും, ദുഷിച്ചതുമായ ചിന്താഗതി പോലെയാണ്‌ അമേരിക്കന്‍ ക്രൈസ്തവ ഭീകര്മാരുടെയും ചിന്താഗതി. ശവപ്പെട്ടിക്കാരന്‍ അവന്റെ കച്ചവടം നടന്ന് കിട്ടാന്‍ മറ്റുള്ളവര്‍ മരിച്ചു കിട്ടാന്‍ ആഗ്രഹിക്കുമ്പോള്‍, അമേരിക്ക അവരുടെ ആയുധക്കച്ചവടവും, അധിനിവേശങ്ങളും ഒക്കെ ലാഭകരമാക്കാന്‍ മറ്റുള്ളവരെ എങ്ങനെയെങ്കിലും കൊന്നൊടുക്കുക എന്നതാണ്‌ ചെയ്യുന്നത്‌. അതിനായി അവര്‍ നോട്ടമിട്ടിരിക്കുന്നത്‌ അറബ്‌ രാഷ്ട്രങ്ങളെയാണ്‌.

അറബ്‌ രാജ്യങ്ങളിലൊക്കെ ഭൂരിപക്ഷവും സുന്നികള്‍ ആയതിനാല്‍ അവരുടെ "വിഘടിച്ച്‌ ഭരിക്കുക" എന്ന സ്ഥിരം തന്ത്രം നടപ്പിലാക്കാന്‍ അവര്‍ കൂട്ടു പിടിക്കുന്നത്‌ ആ രാജ്യങ്ങളിലെ ഷിയാ-വഹാബി-മൌദൂദി പോലുള്ള പുത്തന്‍വാദികളെയാണ്‌. ഈ പുത്തന്‍വാദികളുടെ മനസ്സുകളില്‍ പിശാചുക്കള്‍ വന്ന് "മുശ്‌രിക്കുകളായ സുന്നികളേക്കാള്‍ ഭേദം അമേരിക്കയാണ്‌" എന്ന് ദുര്‍ബോധനങ്ങളിലൂടെ ന്യായീകരണങ്ങള്‍ നടത്തുമ്പോള്‍ അമേരിക്കയ്ക്ക്‌ കണ്ണുമടച്ച്‌ സഹായം ചെയ്ത്‌ കൊടുക്കാന്‍ ഈ പുത്തന്‍വാദികള്‍ തയ്യാറാകുന്നു.

ആയുധക്കച്ചവടവും അധിനിവേശങ്ങളും തകൃതിയിലാക്കാന്‍ അമേരിക്കയ്ക്ക്‌ വേണ്ടി പുത്തന്‍വാദികള്‍ പണിയെടുക്കുമ്പോള്‍ മരിച്ച്‌ വീഴുന്നത്‌ ലക്ഷക്കണക്കിന്‌ സുന്നി നിരപരാധികള്‍.

ലോകത്തിന്റെട നാനാഭാഗത്തും സുന്നികള്‍ പൊട്ടിക്കരയുമ്പോള്‍ ഇവര്‍ പൊട്ടിച്ചിരിച്ച്‌ കൊണ്ട്‌ സന്തോഷങ്ങള്‍ പങ്ക്‌ വെയ്ക്കുന്നു.

അന്ന് മക്കയിലും തായിഫിലുമൊക്കെ ഇക്കൂട്ടര്‍ പതിനായിരക്കണക്കിന്‌ സുന്നികളെ കൊന്നൊടുക്കി.

ഇന്നലെ വരെ അഫ്ഘാനിലും, ഇറാഖിലും ലക്ഷക്കണക്കിന്‌ സുന്നികളെ ഇവര്‍ കൊന്നൊടുക്കി കഴിഞ്ഞിട്ടും, ഇന്നും അവസാനമില്ലാതെ തുടരുന്നു...

ഇപ്പോള്‍ ഈജിപ്ത്‌, ബഹ്‌റൈന്‍, ലിബിയ, സുഡാന്‍....

നാളെ സൌദിയും, യു എ ഈ യുമൊക്കെ ആകില്ലെന്ന് ആര്‌ കണ്ടു!!!!

ഇനിയും സുന്നികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതും നടക്കുക തന്നെ ചെയ്യും.

ജപ്പാനില്‍ ഉണ്ടായ സുനാമി ദുരന്തങ്ങള്‍ അമേരിക്കയ്ക്ക്‌ വരുത്താനും അല്ലാഹുവിന്‌ കഴിയുമെന്ന് സുന്നികളും, സുന്നിവിരുദ്ധരും അറിയണം.

ലോക രാഷ്ട്രങ്ങള്‍ അംഗീകരിച്ച സുന്നി പന്‍ഡിതനായ കാന്തപുരം ഉസ്താദിന്‍റെ മേല്‍നോട്ടത്തില്‍ സമാധാനം ആഗ്രഹിക്കുന്ന സകല രാജ്യങ്ങളുടെയും പിന്തുണകള്‍ സുന്നി രാജ്യങ്ങള്‍ക്ക്‌ അനുകൂലമാക്കി കൊണ്ടുവരേണ്ടിയിരിക്കുന്നു. എന്നാല്‍ മാത്രമേ യുദ്ധക്കൊതിയന്‍മാരായ അമേരിക്കയുടെയും മറ്റ്‌ പാശ്ചാത്യ രാജ്യങ്ങളുടെയും പിടിയില്‍ നിന്നും സുന്നിരാജ്യങ്ങളെ രക്ഷിക്കാന്‍ കഴിയൂ.

ഇല്ലെങ്കില്‍ സുന്നികളെയും, അവരുടെ രാജ്യങ്ങളെയും ഒന്നൊന്നായി ഈ സാമ്റാജ്യത്വ ക്രൈസ്തവ ഭീകരജീവികള്‍, വഹാബി-മൌദൂദി-ഷിയാ പിശാചുക്കളുടെ സഹായത്തോടെ കൊന്നൊടുക്കുക തന്നെ ചെയ്യും.

എല്ലാവിധ തീവ്രവാദ-രാജ്യദ്രോഹ പ്രവര്ത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്നുകൊണ്ട്‌ സ്വയം നന്നാകുവാനും, സാമ്രാജ്യത്വ ഭീകരന്മാരുടെയും, പുത്തന്‍വാദികളുടെയും എല്ലാ ഫിത്നകള്ക്കെതിരെയും എപ്പോഴും അല്ലാഹുവോട്‌ പ്രാര്ത്ഥിച്ച്‌ കൊണ്ടും, മുത്ത്‌ നബി(സ)യോട്‌ സഹായം തേടിക്കൊണ്ടും, സമാധാനത്തിന്റെ മാര്ഗ്ഗങ്ങളിലൂടെ ലോക മുസ്ളിങ്ങളെ സഹായിക്കുവാന്‍ അല്ലാഹു നമ്മേ എല്ലാവരെയും അനുഗ്രഹിക്കട്ടെ, ആമീന്!

........................................