Thursday, June 2, 2011

സത്യത്തെ ഭയക്കുന്നതാണോ അംഗീകരിക്കുന്നതാണോ യുക്തി?

ജബ്ബാര്‍ മാഷിന്‍റെ
അല്ലാഹുവോ അമേരിക്കയോ സര്‍വ്വശക്തന്‍? എന്ന പോസ്റ്റില്‍ പാര്‍ത്ഥന്‍ എന്ന സുഹൃത്തിന്‌ ഞാന്‍ കൊടുത്ത മറുപടി ഡിലീറ്റ്‌ ചെയ്തതിനെ ഞാന്‍ ഒരു പോസ്റ്റായി താഴെ കൊടുക്കുന്നു.

ആ പോസ്റ്റില്‍ വിഷയത്തില്‍ നിന്നും മാറിയാണ്‌ പാര്‍ത്ഥന്‍ ചോദിച്ചതെങ്കിലും, ആ ചോദ്യങ്ങള്‍ ജബാര്‍ മാഷ്‌ ഡിലീറ്റ്‌ ചെയ്യാന്‍ ശ്രമിക്കാതെ അതിന്‌ ഞാന്‍ കൊടുത്ത മറുപടി ഡിലീറ്റ്‌ ചെയ്തത്‌ എന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല. വായനക്കാര്‍ക്ക്‌ ആ ചോദ്യവും എന്‍റെ ഉത്തരവും ചുവടെ വായിക്കാം.

ആദ്യം പാര്‍ത്ഥന്‍റെ ചോദ്യം

Muhammed Nawaz: [ബിംബാരാധനകളും ബഹുദൈവാരാധനകളും ഒക്കെ മനുഷ്യര് പിന്നീട് ഹൈന്ദവ ദര്ശനങ്ങളില് കടത്തിക്കൂട്ടിയതാണ്.]

പാര്‍ത്ഥന്‍: നിങ്ങൾ ഏതു രാജ്യത്തെ ഹൈന്ദവദർശനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത് എന്നുള്ള കാര്യത്തിൽ പോലും സംശയമുണ്ട്. മനുഷ്യന്റെ കൈകടത്തലുകളില്ലാത്ത ഏത് ഹൈന്ദവ ഗ്രന്ഥമാണ് നിങ്ങളുടെ പക്കൽ ഉള്ളത്. ഇസ്ലാമിക അധിനിവേശക്കാരും കൊള്ളക്കാരും തീവെച്ചു നശിപ്പിച്ചിട്ടും നശിക്കാതെയും ചിതലരിക്കാതെയും കിടക്കുന്ന ഗ്രന്ഥങ്ങൾ ഇപ്പോഴും നിലനില്ക്കുന്നതുതന്നെ ആ ദർശനത്തിന്റെ മഹത്വമാണ്.

ഇവിടെ കമന്റുന്ന ഇസ്ലാമിക ചിന്തകരുടെ ഏകദൈവ വിശ്വാസം അല്ല വൈദിക-അദ്ദ്വൈത ദർശനങ്ങളിൽ ഉള്ളത് എന്നു പറഞ്ഞാൽ അത് എന്തുകൊണ്ടാണെന്നെങ്കിലും ചിന്തിക്കാനുള്ള ധർമ്മബോധം ഇല്ലാത്തവരോട് എന്തു പറയാൻ. ഋഗ്വേദത്തിൽതന്നെ ബഹുദൈവ ആരാധനയും പ്രതീകാരാധനയും ഉണ്ടായിരുന്നു. അതും കൈകടത്തലുകളാണെന്നായിരിക്കും നിങ്ങളുടെ ഭാഷ്യം. അതുകൊണ്ടൊന്നും ഈ കഥ തീരില്ല. ബിംബം എന്ന പ്രതീങ്ങളിൽ വിശ്വസിക്കാത്ത ഏതു സമൂഹമാണ് ഇന്നുള്ളത്. സർവ്വവ്യാപിയും സർവ്വജ്ഞനുമായ ദൈവത്തിനെ പ്രാർത്ഥിക്കാൻ എപ്പോഴും ഒരേ ദിശയിൽ തന്നെയാവണം എന്നതുതന്നെ അന്ധവിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന തലമാണ്. കഅബ ദൈവത്തിന്റെ ഭൂമിയിലെ വസതിയാനെന്നു വിശ്വസിക്കൂന്നതിലും ആരും ഒരു ബിംബം കാണുന്നില്ല. ചെകുത്താൻ ഉണ്ടെന്നും അതിനെ കല്ലെറിയണമെന്നതും പ്രത്യക്ഷമായ അന്ധവിശ്വാസം തന്നെ. ഇങ്ങനെയുള്ളവരാണ് ഹൈന്ദവ ബിംബാരാധനയെ അവഹേളിക്കുന്നത്.

ഒരു വസ്തുവിനെയോ അനുഭവത്തെയോ വിശദീകരിക്കണമെങ്കിൽ പ്രതീകങ്ങളെ സ്വീകരിച്ചേ മതിയാവുള്ളൂ. താങ്കളോട് ഒരു കാര്യം ചോദിച്ചോട്ടെ. ‘കറുപ്പ്’ താങ്കൾ എങ്ങനെ വിശദമാക്കും. പോട്ടെ ഒരു സുഗന്ധം അനുഭവിക്കുന്നു. അത് ഏത് ഗന്ധമായിരുന്നു എന്ന് എങ്ങിനെ വിശദീകരിക്കും. ഒരു മറുപടി പ്രതീക്ഷിക്കുന്നു.

ഹൈന്ദവ ദർശനങ്ങളിലെ പ്രതീകങ്ങൾ പ്രപഞ്ചത്തിന്റെ ആദിമസത്യത്തെ കണ്ടെത്തി അതിന്റെ പ്രാധിനിത്യം വഹിക്കുന്ന രൂപങ്ങളാണ്. പദങ്ങൾക്കൊണ്ട് നിർമ്മിച്ച ബിംബങ്ങളും, ശ്ലോകങ്ങളും അതുകൊണ്ട് നിർമ്മിച്ച പ്രതീകങ്ങളും, പ്രതീകങ്ങൾക്ക് അവയവങ്ങൾ നൽകുന്ന രീതിയിലുള്ള ഒരു ബിംബസങ്കൽപ്പവും ലോകത്തൊരിടത്തും കാണില്ല. മറ്റുള്ള ദർശനങ്ങൾ ഏതിങ്കിലും വ്യക്തികളോ വ്യക്തികളുടെ പ്രതീകമായി ഒരു കാളയോ ഒക്കെയായിരിക്കും ബിംബമാക്കുക. അതുകൊണ്ടാണ് പിന്നീടു വന്ന പ്രവാചകന്മാർക്ക് അത്തരം ബിംബങ്ങളെ എടുത്തു കളയേണ്ടി വന്നത്.

ഇനി ജബ്ബാര്‍ മാഷ്‌ ഡിലീറ്റിയ ഞാന്‍ കൊടുത്ത ഉത്തരങ്ങളിലേയ്ക്ക്‌

[നിങ്ങൾ ഏതു രാജ്യത്തെ ഹൈന്ദവദർശനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത് എന്നുള്ള കാര്യത്തിൽ പോലും സംശയമുണ്ട്. മനുഷ്യന്റെ കൈകടത്തലുകളില്ലാത്ത ഏത് ഹൈന്ദവ ഗ്രന്ഥമാണ് നിങ്ങളുടെ പക്കൽ ഉള്ളത്. ]

ഞാന് പറഞ്ഞത് നമ്മുടെ പക്കലുള്ള, ഇന്ന് നിലവിലുള്ള, ഹൈന്ദവ ദര്ശ നങ്ങളില് ദൈവീകമായ ഏകദൈവ സിദ്ധാന്തവും, അതോടൊപ്പം പിന്നീട് കടത്തിക്കൂട്ടിയ മാനുഷികവും പൈശാചികവുമായ ബഹുദൈവ-വിഗ്രഹാരാധനകളും നിലനില്ക്കുന്നു എന്നാണ്.

ഇല്ലെങ്കില് പറയൂ, എങ്ങനെ ഈ വലിയ വൈരുദ്ധ്യം ഹൈന്ദവ ദര്ശനങ്ങളില് കടന്നു കൂടി?

ഇത് മനസ്സിലാക്കാന് വലിയ ധര്മ്മബോധമോ, ബുദ്ധിയോ ഒന്നും വേണ്ട, അല്പം സാമാന്യ ബുദ്ധി മാത്രം മതി.

ഇനി ബഹുദൈവ-വിഗ്രഹ ആരാധനകള് ദൈവീകവും അതില് മനുഷ്യര് ദൈവീകമല്ലാത്ത ഏകദൈവ സിദ്ധാന്തമാണ് കടത്തിക്കൂട്ടിയത് എന്ന് വല്ല വാദവുമുണ്ടോ?

[ഇസ്ലാമിക അധിനിവേശക്കാരും കൊള്ളക്കാരും തീവെച്ചു നശിപ്പിച്ചിട്ടും നശിക്കാതെയും ചിതലരിക്കാതെയും കിടക്കുന്ന ഗ്രന്ഥങ്ങൾ ഇപ്പോഴും നിലനില്ക്കുന്നതുതന്നെ ആ ദർശനത്തിന്റെ മഹത്വമാണ്. ]

അത്തരം ചെയ്തികള് ചെയ്ത ഭരണാധികള്ക്ക് യഥാര്ത്ഥ ഇസ്ളാം എന്തെന്ന് അറിയില്ല. അവര് ദൈവത്തിന്റെ മുന്നില് കുറ്റക്കാര് തന്നെയാണ്. ഇസ്ളാമിലെ നാല് ഭാര്യമാര് (കഠിനമായ വ്യവസ്ഥകളുണ്ട് - പാലിക്കാന് കഴിഞ്ഞില്ലെങ്കില് ഒന്ന് മാത്രം) എന്ന നിയമത്തെ പൊളിച്ച് കൊണ്ട് അനേകം രജപുത്ര സ്ത്രീകളെ വിവാഹം ചെയ്തും, "ദീന് ഇലാഹി" എന്ന പുതിയ മതം രൂപീകരിച്ചും ഇസ്ളാമിനെ പൊളിച്ചുതകര്ത്തചുരുക്കം ചില മുഗള് ഭരണാധികാരികളുടെ കൊള്ളരുതായ്മകളെ ഇസ്ളാമികമെന്ന് തെറ്റിദ്ധരിപ്പിക്കരുത്.

[ബിംബം എന്ന പ്രതീകങ്ങളിൽ വിശ്വസിക്കാത്ത ഏതു സമൂഹമാണ് ഇന്നുള്ളത്. ]

പ്രതീകങ്ങളെ ആദരിക്കുന്നത് അന്ധവിശ്വാസമോ തെറ്റോ അല്ല. എന്നാല് അവയെ ആരാധിക്കരുത് തെറ്റും അന്ധവിശ്വാസവുമാകുന്നു. മനുഷ്യന്റെ റോള് മോഡല് സമൂഹം എന്ത് ചെയ്യുന്നു എന്നത് നോക്കിയല്ല. ദൈവത്തിന്റെ അവതാരങ്ങളും ദൂതന്മാരും എന്ത് റോള് മോഡലാണ് കാട്ടിത്തന്നുവോ അതാകണം നമ്മുടെയും റോള് മോഡല്.

[സർവ്വവ്യാപിയും സർവ്വജ്ഞനുമായ ദൈവത്തിനെ പ്രാർത്ഥിക്കാൻ എപ്പോഴും ഒരേ ദിശയിൽ തന്നെയാവണം എന്നതുതന്നെ അന്ധവിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന തലമാണ്. ]

അദ്ധ്യാപകന് കുട്ടികളെ ഒരേ ദിശയില് ഇരുത്തി പഠിപ്പിക്കുന്നത് കുട്ടികള്ക്ക് എളുപ്പം കാര്യങ്ങള് മനസ്സിലാക്കാനാണ്. പല ദിശയില് ഇരുത്തി കുട്ടികളെ പഠിപ്പിക്കാന് അദ്ധ്യാപന് കഴിയും, പക്ഷെ അത് കുട്ടികള്ക്ക് ആശയക്കുഴപ്പവും പ്രശ്നവുമുണ്ടാക്കും. ഇതിനെ അന്ധവിശ്വാസമെന്ന് പറയാന് പറ്റില്ല. ഇതേ Concept തന്നെയാണ് ദൈവത്തിനെ ആരാധിക്കുമ്പോള് എല്ലാവരും ഒരേ ദിശയില് തന്നെയാവണം എന്ന് പറയുന്നതിലും പ്രകടമാകുന്നത്.

[കഅബ ദൈവത്തിന്റെ ഭൂമിയിലെ വസതിയാനെന്നു വിശ്വസിക്കൂന്നതിലും ആരും ഒരു ബിംബം കാണുന്നില്ല. ചെകുത്താൻ ഉണ്ടെന്നും അതിനെ കല്ലെറിയണമെന്നതും പ്രത്യക്ഷമായ അന്ധവിശ്വാസം തന്നെ.]

കഅബയ്ക്ക് അകത്താണ് അല്ലാഹു താമസിക്കുന്നത് എന്ന് ഒരു മുസ്ളിമും വിശ്വസിക്കുന്നില്ല. ഹജ്ജിന്റെ വേളയില് ചെകുത്താന്റെ പ്രതീകത്തില് കല്ലെറിയുന്നതും, സഫാ മര്‍വാ കുന്നുകള്ക്കിടയില് നടക്കുന്നതും ഓടുന്നതുമൊക്കെ മുമ്പ് നടന്ന സംഭവത്തിന്റെ ഓര്മ്മ പുതുക്കലും ആഘോഷിക്കലും മാത്രമാണ്. ഇത് അന്ധവിശ്വാസമാണെങ്കില് ഇതുപോലെ ഓര്മ്മ പുതുക്കി ആഘോഷിക്കുന്ന എല്ലാ കാര്യങ്ങളെയും അന്ധവിശ്വാസമാണെന്ന് പറയേണ്ടിവരും.

[ഇങ്ങനെയുള്ളവരാണ് ഹൈന്ദവ ബിംബാരാധനയെ അവഹേളിക്കുന്നത്. ]

ഇസ്ളാം ഒരിക്കലും ഹൈന്ദവ ബിംബാരാധനകളെയും ത്രികേയത്വങ്ങളെയും അവഹേളിക്കാനോ നിന്ദിക്കാനോ പറയുന്നില്ല. എന്നാല് ഇതൊക്കെ മനുഷ്യനിര്മ്മിതവും, പൈശാചികവും ആണെന്നും, അതുകൊണ്ട് ഇതൊക്കെ കൈവെടിഞ്ഞ് ഏകദൈവവിശ്വാസത്തിലേയ്ക്ക് മടങ്ങണമെന്നും താക്കീത് നല്കുകയും ചെയ്യുന്നുണ്ട്. ഈ സത്യം അംഗീകരിക്കുന്നവര്ക്ക് പ്രതിഫലവും (സ്വര്ഗ്ഗം ) നിഷേധിക്കുന്നവര്ക്ക് ശിക്ഷയും (നരകം) ഉണ്ട്. ഇസ്ളാം ആരെയും നിര്ബന്ധിക്കുന്നില്ല, ഇഷ്ടമുള്ളവര്ക്ക് ഇഷ്ടമുള്ളത് സ്വീകരിച്ച് കൊണ്ട് വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം.

ഏകദൈവ വിശ്വാസം തെറ്റാണെന്നോ പൈശാചികമാണെന്നോ, പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നോ തെളിയിക്കാന് ഒരു മതങ്ങള്ക്കും ഒരുകാലത്തും സാധ്യമേയല്ലെങ്കില് അതിനെ നാം അംഗീകരിച്ച് വിശ്വസിക്കുന്നതല്ലേ യുക്തി!